ശമ്പള കുടിശിക അട്ടിമറി വഞ്ചനാപരം: ബി മോഹനചന്ദ്രന്
ആലപ്പുഴ: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പത്താം ശമ്പള പരിഷ്ക്കരണത്തിന്റെ 2014 ജൂലൈ മുതലുള്ള കുടിശിക 8.7 ശതമാനം നിരക്കില്‍ നല്‍കുമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ച നടപടി ജീവനക്കാരോടുള്ള വഞ്ചനയാണെന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് ബി. മോഹനചന്ദ്രന് ആരോപിച്ചു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തുക, അഭിപ്രയ സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്ക്കരണ കുടിശികയുടെ പലിശ നിരക്ക് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെറ്റോയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെറ്റോ ജില്ലാ ചെയര്മാന് പി.എം സുനില്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ആര് പ്രകാശന്, എ.ജെ സെബാസ്റ്റ്യന്‍, ജയകുമാര്‍, അനില്‍രാജ്, സാബു, ടി.ഡി രാജന്, എന്‍.എസ് സന്തോഷ്, പി. വേണു, ബി. വിജയകുമാര്‍, കെ. സുഖലാല്‍, എസ്. ഷിബു, കെ. ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."