കയര്‍ഫെഡ് ശമ്പള പരിഷ്‌ക്കരണം: സര്‍ക്കാര്‍ ഉത്തരവ് തൊഴിലാളി വഞ്ചനയെന്ന്
ആലപ്പുഴ: സര്‍ക്കാര്‍ മന്ത്രിസഭാ യോഗം കൂടി അംഗീകരിച്ച് പുറപ്പെടുവിച്ചിട്ടുള്ള കയര്‍ഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കടുത്ത തൊഴിലാളി വഞ്ചനയാണെന്ന് കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
2014-ല്‍ നടക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌ക്കരണം നടക്കാതിരുന്നതിനെത്തുടര്‍ന്ന് 2016-ല്‍ കയര്‍ഫെഡ് ജീവനക്കാര്‍ സംയുക്തമായി നടത്തിയ സമരത്തെ തുടര്‍ന്ന് അന്നത്തെ കയര്‍വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരുടേയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 32 ശതമാനം ശമ്പള വര്‍ദ്ധനവും 2014 ജനുവരി മുതലുള്ള സര്‍ക്കാര്‍ ഡി.എ പ്രകാരമുള്ള ആനുകൂല്യങ്ങളും മറ്റു ആനുകൂല്യങ്ങളും ഒഴിവാക്കി പുറത്ത് വന്നിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ തൊഴിലാളി ദ്രോഹ നടപടിയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് ഷുക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളാണ് ഇപ്പോഴത്തെ ഉത്തരവിലൂടെ ഇല്ലാതായിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് സംഘടന അറിയിച്ചതിനെത്തുടര്‍ന്ന് വീഴ്ചകളും പോരാഴ്മയകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കയര്‍ഫെഡ് എം.ഡി ഉറപ്പ് നല്‍കിയതിനാല്‍ തത്ക്കാലം സമരത്തിനിറങ്ങുന്നില്ലെന്നും ഉത്തരവ് പുനപ്പരിശോധിച്ചില്ലെങ്കില്‍ കയര്‍ഫെഡിന് മുന്നില്‍ പട്ടിണി സമരം ആരംഭിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."