റാണി മാലിന്യ പ്രശ്‌നം: ശക്തമായ പ്രക്ഷോഭത്തിന് ആക്ഷന്‍ കമ്മിറ്റി
വടകര: റാണി സ്ഥാപനങ്ങളില്‍നിന്നുള്ള വിഷമാലിന്യം കാരണം ആറര കിലേമീറ്റര്‍ വ്യാപ്തിയിലുള്ള ജനജീവിതം ദുസഹമാവുകയും പൊതുകിണര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ശുദ്ധജല സ്രോതസുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്ത സംഭവത്തില്‍ ശ്കതമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈയെടുത്ത് ആക്ഷന്‍ കമ്മിറ്റി.
നഞ്ചഭൂമിയില്‍ അനുമതിയില്ലാതെയും അശാസ്ത്രീയമായും കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും അവയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, ഫുഡ് പ്രൊഡക്ഷന്‍, സര്‍വിസ് സ്റ്റേഷന്‍, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിനുകാരണമെന്ന് യോഗം കുറ്റപ്പെടുത്തി.
നാലു വര്‍ഷം മുന്‍പ് സമരസമിതിയുമായി ഉണ്ടാക്കിയ കരാറുകള്‍ എല്ലാം മാനേജ്‌മെന്റ് ലംഘിക്കുകയും ഇപ്പോഴും മലിനജലം വ്യാപകമായി പുറന്തള്ളുകയുമാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ റാണി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. രണ്ടാംഘട്ടമെന്ന നിലയില്‍ റാണി സ്ഥാപനങ്ങള്‍ മുഴുവന്‍ ഉപരോധിക്കാനും തീരുമാനമായി.
ബന്ധപ്പെട്ട അധികാരികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രശ്‌നത്തിലിടപെട്ട് പരിഹാര നടപടികളും ശിക്ഷാനടപടികളും കൈക്കൊള്ളണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബഹുജന കണ്‍വെന്‍ഷന്‍ സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍, എ.ടി ശ്രീധരന്‍, എം.കെ ഭാസ്‌കരന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു
സമരസമിതി എക്‌സിക്യുട്ടീവ് സമിതിയിലേക്ക് കെ.ഇ ഇസ്മയില്‍, ടി.എം രാജന്‍, ഇ.പി ദാമോദരന്‍, വി. മോഹനബാബു, കെ.കെ ഹംസ, കാങ്ങാട്ട് രാജീവന്‍, എ.കെ വിജയന്‍, കെ.കെ ഹാഷിം, ഇല്ലത്ത് ദാമോധരന്‍, രാജീവന്‍ ആശാരിമീത്തല്‍, മനോജന്‍, വി.പിരാജന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."