കായംകുളത്തെ ടൂറിസം ഹബ്ബാക്കും: മന്ത്രി
കായംകുളം: കായംകുളം കായലോര ടൂറിസം പദ്ധതികളുടെ അവസാനഘട്ട പുരോഗതികള്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വിലയിരുത്തി.രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
ആലപ്പുഴ ജില്ലയിലെ കായലോര ടൂറിസം ആലപ്പുഴയില്‍ മാത്രം ഒതുങ്ങാതെ ജില്ലയുടെ തെക്കന്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കായംകുളത്തെ ടൂറിസം ഹബ്ബാക്കുമെന്നും അഡൈ്വഞ്ചര്‍ ടൂറിസം അടക്കമുള്ള പദ്ധതികള്‍ കായംകുളത്ത് പരിഗണിക്കും. കുട്ടികള്‍ക്കായുള്ള പാര്‍ക്കില്‍ ഉല്ലാസത്തിനായി വിശാലമായ സൗകര്യങ്ങള്‍ ഒരുക്കും.
ഈ വര്‍ഷം കായംകുളം ജലോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കായംകുളം കായലോര ടൂറിസത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു. യു. പ്രതിഭാഹരി എം.എല്‍.എ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."