അഞ്ചു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ കസ്റ്റഡിയില്‍
രാമേശ്വരം: ഏതാനും ദിവസത്തെ ശാന്തതയ്ക്കു ശേഷം രാമേശ്വരം തീരത്ത് വീണ്ടും അസ്വസ്ഥത. തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍സൈന്യം കസ്റ്റഡിയിലെടുത്തതോടെ തീരമേഖലയില്‍ ആശങ്കപടര്ന്നിരിക്കുകയാണ്.
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണു ശ്രീലങ്കന്‍ സൈന്യം ഇന്ത്യന്‍ തീരത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കന്‍ സൈന്യം അറിയിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും ജാഫ്ന ഫിഷറിസ് ഇന്‍സ്പെക്ടര്‍ക്കു കൈമാറി.
തുടര്‍ന്ന് ഇവരെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജൂലൈ 15വരെ റിമാന്‍ഡ് ചെയ്തു. ഈ വര്‍ഷം 34 മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചു ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഇവരില്‍ 22 പേരും രാമേശ്വരം തീരത്തുനിന്നു കടലില്‍ പോയവരാണ്.
ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചുപേരും രാമനാഥപുരം, പുതുക്കോട്ടൈ, നാഗപട്ടണം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതേസമയം തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്തു നിന്നു മത്സ്യബന്ധനത്തിനുപോയി ശ്രീലങ്കയുടെ പിടിയിലായ എല്ലാ മത്സ്യത്തൊഴിലാളികളേയും വിട്ടയക്കാനുള്ള നടപടി സ്വീകരിക്കണമെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് തമിഴ്നാട് സര്‍ക്കാരും എം.പിമാരും ആവശ്യപ്പെട്ടു. നൂറോളം മത്സ്യബന്ധനബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."