തൊഴിലുറപ്പ്: ജില്ലയില്‍ ചെലവഴിച്ചത് 289.73 കോടി രൂപ
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ഹരിപ്പാട്,കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകള്‍. 41.12 കോടി രൂപ ചെലവഴിച്ച് ഹരിപ്പാട് ബ്ലോക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 36.16 കോടിയും 33.64 കോടിയും ചെലവഴിച്ച് കഞ്ഞിക്കുഴിയും പട്ടണക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഏറ്റവും കുറവ് തുക ചെലവഴിച്ചത് മാവേലിക്കരയാണ് 10.81 കോടി. ചെങ്ങന്നൂര്‍ 12.85 കോടിയും തെക്കാട്ടുശേരി 13.55 കോടിയും ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 11.03 കോടി രൂപ ചെലവഴിച്ച തൃക്കുന്നപ്പുഴയാണ് ഒന്നാം സ്ഥാനത്ത്. 10.41 കോടി ചെലവഴിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്തും 9.62 കോടി ചെലവഴിച്ച ആറാട്ടുപുഴയും രണ്ടും മൂന്നും സ്ഥാനത്തെത്തി. ചെങ്ങന്നൂര്‍ ആല പഞ്ചായത്താണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത് 62.31 ലക്ഷം രൂപ. 96.78 ലക്ഷം ചെലവഴിച്ച തിരുവന്‍വണ്ടൂരും 1.21 കോടി ചെലവഴിച്ച പാണ്ടനാടും കുറവ് തുക ചെലവഴിച്ച പഞ്ചായത്തുകളുടെ പട്ടികയിലുണ്ട്.
ഏറ്റവും കൂടുതല്‍ പ്രവൃത്തി ദിനങ്ങള്‍ നല്‍കിയത് ബ്ലോക്ക് കഞ്ഞിക്കുഴിയാണ് 10,96,965 ദിനങ്ങള്‍. ഗ്രാമപഞ്ചായത്ത് തൃക്കുന്നപ്പുഴയാണ് 2,70,415 ദിനങ്ങള്‍. 9,96,197 ദിനങ്ങള്‍ നല്കിയ ഹരിപ്പാടും 9,76,405 ദിനങ്ങള്‍ നല്കിയ പട്ടണക്കാടും ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 2,68,723 പ്രവൃത്തിദിനം നല്കിയ ആറാട്ടുപുഴയും 2,67,954 ദിനം നല്കിയ മാരാരിക്കുളം തെക്കും പഞ്ചായത്തുകളുടെ പട്ടികയില്‍ രണ്ടാമതും മൂന്നാമതുമായി.
ഏപ്രില്‍ ഒന്നു വരെ പദ്ധതിയിലൂടെ 2,50,156 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയെന്നും 1,40,051 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചെന്നും പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ പറഞ്ഞു. മൊത്തം 289.73 കോടി രൂപയാണ് ജില്ലയില്‍ ചെലവായത്. 201516ല്‍ ഇത് 168.50 കോടിയായിരുന്നു. കൂലിയായി 246.88 കോടി രൂപ ചെലവഴിച്ചു.
സാധനസാമഗ്രികള്‍ക്കായി 30.82 കോടിയും ചെലവഴിച്ചു. 12,569 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനവും 18,637 പ്രവൃത്തികളും 78,15,278 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."