അമ്മക്കിളിക്കൂട് പദ്ധതിക്ക് നെടുമ്പാശ്ശേരിയില്‍ താരത്തിളക്കത്തോടെ തുടക്കം
നെടുമ്പാശ്ശേരി: വാസയോഗ്യമായ വീടില്ലാത്ത വിധവള്‍ക്ക് അന്തിയുറങ്ങാന്‍ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ആലുവ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിക്ക് നെടുമ്പാശ്ശേരി പഞ്ചായത്തിലെ മല്ലുശ്ശേരിയില്‍ താര തിളക്കത്തോടെ തുടക്കം.
അടച്ചുറപ്പില്ലാത്ത കൂരകളില്‍ അന്തിയുറങ്ങേണ്ട ദുരവസ്ഥ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിന്റെ തറക്കല്ലിടല്‍ പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാം നിര്‍വ്വഹിച്ചു. ആശ്രയമില്ലാത്ത അമ്മമാര്‍ക്ക് സ്വാന്ത്വനമേകുന്ന അമ്മക്കിളിക്കൂട് എന്ന പുണ്യപദ്ധതി വിജയകരമാവട്ടേയെന്ന് ജയറാം പറഞ്ഞു.
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. ആദ്യ വീട് നിര്‍മ്മിച്ചുനല്‍കുന്ന ജ്യോതി ലബോറട്ടറീസ് (ഉജാല) മാനേജിങ് ഡയറക്ടര്‍ എം.പി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ്,മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖരന്‍, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ,ഷീന സെബാസ്റ്റ്യന്‍, മുംതാസ് ടീച്ചര്‍, സരള മോഹന്‍, അല്‍ഫോന്‍സാ വര്‍ഗീസ്, സാജിത അബ്ബാസ്, എസ്.ബി. ചന്ദ്രശേഖര വാര്യര്‍, പി.സി. സോമശേഖരന്‍, സി.എസ്. രാധാകൃഷ്ണന്‍, സി.വൈ ഷബോര്‍, പി.വൈ വര്‍ഗീസ്, ബിന്‍സി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നെടുമ്പാശ്ശേരി പഞ്ചായത്ത് നല്‍കിയ നാലര സെന്റ് സ്ഥലത്ത് മഴുവഞ്ചേരി വീട്ടില്‍ ഏലിയാമ്മ എബ്രഹാം എന്ന വിധവയ്ക്കാണ് പദ്ധതിയിലെ ആദ്യവീട് നിര്‍മിക്കുന്നത്.
ആദ്യ രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത് ജ്യോതി ലബോറട്ടറീസ് (ഉജാല) ആണ്. മൂന്നാമത്തെ വീട് ചലച്ചിത്ര താരം ദിലീപിന്റെ നേതൃത്വത്തിലുള്ള ജി.പി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."