വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: കോടനാട് മേഖലയില്‍ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളെയും യുവാക്കളേയും ലക്ഷ്യമിട്ട് കഞ്ചാവ് - മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മാഫിയ സംഘങ്ങളെ അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സജി ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിമരുന്ന് വില്‍പ്പന സംഘങ്ങള്‍ വര്‍ധിച്ചുവരികയും പ്രതികരിക്കുന്നവര്‍ക്കെതിരെ അക്രമം നടത്തുകയുമാണ് ഇവരുടെ രീതി. മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലം ജനജീവിതം ദുസഹമായ സ്ഥിതിയാണ് കോടനാട്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എസ് സ്റ്റാലിനെ മാഫിയ സംഘം ആക്രമിച്ചിരുന്നു.
ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ മേഖല കമ്മറ്റികള്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് പി.എസ് അഭിലാഷ്, മേഖല പ്രസിഡന്റ് ദിവ്യ അനൂപ്, സെക്രട്ടറി കെ.എസ് സ്റ്റാലിന്‍, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി റ്റി.വ വൈശാഖ്, നവ്യ, അമന്‍ ഷാജി, ഒ.സി അനില്‍ കുമാര്‍, പി.ശിവന്‍, സി.എസ് ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."