പാചക വാതക സിലിണ്ടര്‍: അമിത നിരക്കുകള്‍ ഈടാക്കാന്‍ പാടില്ല
കാക്കനാട്: പാചകവാതക സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട് അമിത നിരക്കുകള്‍ ഈടാക്കാന്‍ പാടില്ലെന്നും അളവുതൂക്ക യന്ത്രം വാഹനത്തില്‍ കരുതണമെന്നും കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശം നല്‍കി.
വഴിവിട്ട് സിലിണ്ടര്‍ ലഭിക്കുന്നതിനായി പലരും തൊഴിലാളികള്‍ക്കു കൈമടക്കു നല്‍കുന്ന പ്രവണതയാണ് അമിത നിരക്കിലേക്കു പലപ്പോഴും നയിക്കുന്നത്. എന്തായാലും ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും തൊഴിലാളികളെ നിരുത്‌സാഹപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ നടന്ന ജില്ലാതല സമിതിയുടെ യോഗത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സിലിണ്ടര്‍ ഡെലിവെറി ചെയ്യുമ്പോള്‍ വിതരണത്തൊഴിലാളികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കും പങ്കുണ്ടെണ്ടന്ന് ഏജന്‍സി പ്രതിനിധികളും പറഞ്ഞു.
അഞ്ചുകിലോമീറ്റര്‍ വരെ സിലിണ്ടര്‍ ഡെലിവറി സൗജന്യമാണ്. 2014 ജലൈ 30ന് അന്നത്തെ യോഗത്തിന്റെ ധാരണ അനുസരിച്ച് 510 കിലോമീറ്ററിന് 20 രൂപയും 1015 കിലോമീറ്ററിന് 25 രൂപയും അതിനുമുകളില്‍ 30 രൂപയും മാത്രമേ വാങ്ങാവൂ. വാങ്ങുന്ന തുക ബില്ലില്‍ രേഖപ്പെടുത്തിയിരിക്കണം. എന്നാല്‍ ലിഫ്ട് ഇല്ലാത്ത മൂന്നും നാലും നിലയുള്ള ചില ഫ്‌ളാറ്റുകളില്‍ ചുമന്നു മുകളിലെത്തിക്കുക പ്രയാസകരമാണെന്നും ഇതിനായി പലപ്പോഴും തൊഴിലാളികള്‍ പ്രതിഫലം വാങ്ങാറുണ്ടെണ്ടന്നും ഇലക്‌ട്രോണിക് ത്രാസ് വാഹനത്തില്‍ കൊണ്ടണ്ടുപോകുമ്പോള്‍ പലപ്പോഴും കേടാകുന്നതായി ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു.
സിലിണ്ടര്‍ കൊണ്ടണ്ടുവരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ ആ ബുക്കിങ് റദ്ദാക്കപ്പെടില്ല.
ക്യാഷ് മെമ്മോയുടെ സന്ദേശം ലഭിച്ചാലും പരിഭ്രമിക്കേണ്ടതില്ല. രണ്ടുതവണ കൂടി സിലിണ്ടര്‍ കൊണ്ടുവരുമ്പോള്‍ ആളില്ലെങ്കില്‍ മാത്രമേ ബുക്കിങ് റദ്ദാക്കപ്പെടുകയുള്ളൂ. എന്നാല്‍ ഒരു ബുക്കിങിന് സിലിണ്ടര്‍ വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത ആഴ്ചയിലെ ഡെലിവെറിയിലേ ലഭിക്കുകയുള്ളൂ. ഭാരക്കുറവുള്ളതും ചോര്‍ച്ചയുള്ളതുമായ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ മാറിക്കൊടുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം സി.കെ പ്രകാശ്, ജില്ലാ സപ്ലൈ ഓഫിസര്‍ ഹരികൃഷ്ണന്‍ എന്നിവരും ഗ്യാസ് ഏജന്‍സി പ്രതിനിധികളും താലൂക്ക സപ്‌ളൈ ഓഫിസര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."