ചില കപട പരിസ്ഥിതി വാദികള്‍ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നു: ഇ.പി ജയരാജന്‍
നെടുമ്പാശ്ശേരി: ചില നശീകരണ വാദികള്‍ പരിസ്ഥിതി വാദികള്‍ എന്ന പേരില്‍ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്ന് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ ആരോപിച്ചു. കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം ആളുകള്‍ ഒരു തുണിസഞ്ചിയും തൂക്കി നടക്കുകയാണെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ പലവഴികളുണ്ടെന്ന് ഇത്തരക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രത്തിന്റെ വളര്‍ച്ചയെ പൂര്‍ണമായും ഉപയോഗപ്പെടുത്തണം.കരിങ്കല്ല് ഖനനം നടന്നില്ലെങ്കില്‍ കെട്ടിടവും റോഡുകളുമൊന്നും നിര്‍മിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് നെല്ലിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ ധനസഹായം വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. ജോണ്‍സന്‍ പടമാടന്‍, സി.കെ ജലീല്‍, പി.എം. വേലായുധന്‍, മുന്‍ എം.എല്‍.എ എ.എം യൂസഫ്, വി. സന്തോഷ് ബാബു, കെ.ജി. ഹരിദാസ്, എം.വി ആന്റണി, എം.വി മാത്യൂസ്, ടി.എം അബൂബക്കര്‍, ഡേവിസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."