സ്പെഷല്‍ സ്കൂളുകളുടെ ഗ്രാന്റ് വിതരണം സുഗമമാക്കണമെന്ന്
മൂവാറ്റുപുഴ: സ്പെഷല്‍ സ്കൂളുകളുടെ സര്‍ക്കാര്‍ ഗ്രാന്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നിര്‍മ്മല സദന് സ്പെഷല്‍ സ്കൂള്‍ 32മത് വാര്‍ഷീകാഘോഷവും സ്കൂള്‍ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാരീരികവും മാനസീകവുമായ വെള്ളുവിളികള് നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെ ബാധ്യതയാണ്. ഭീമമായ പ്രവര്‍ത്തന ചിലവ് ഇത്തരം സ്കൂളുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിക്കാറുള്ള ഗ്രാന്റുകളുടെയും സഹായങ്ങളുടെയും വിതരണം വേഗത്തിലാക്കി പ്രതിസന്ധി പരിഹരിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സദന് ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ നിര്‍മ്മല മാത പള്ളി വികാരി റവ.ഫാദര്‍ സോട്ടര്‍ പെരിങ്ങാരപ്പിള്ളി അധ്യക്ഷത വഹിച്ചു. ടി.എം ഹാരിസ്,സിസ്റ്റര്‍ ലൂസിറ്റ, സിസ്റ്റര്‍ ജാന്‍സി ജോര്‍ജ്, ജോര്‍ജ് തെക്കുംപുറം, സിസ്റ്റര്‍ ടാനി, സിസ്റ്റര്‍ ജിംസി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."