HOME
DETAILS
MAL
പട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയവര്‍ മര്‍ദിച്ചു
backup
April 04 2017 | 19:04 PM
കൊച്ചി: എ.ടി.എം കാര്‍ഡ് പിന് തെറ്റിച്ചുവെന്നാരോപിച്ചാണു പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചു. തമിഴ്നാട് കമ്പം സ്വദേശി പ്രവീണിനാണു മര്‍ദനമേറ്റത്. കളമശേരി അപ്പോളോ ജങ്ഷനിലെ പെട്രോള്‍ പമ്പില്‍ രാവിലെ എട്ടോടെയാണ് അക്രമം നടന്നത്. കാറിലെത്തിയ സംഘം പെട്രോള്‍ അടിച്ച ശേഷം പണത്തിനു പകരം എ.ടി.എം കാര്‍ഡാണ് നല്‍കിയത്. എന്നാര് പറഞ്ഞുകൊടുത്ത പിന്‍നമ്പര്‍ തെറ്റായിരുന്നു. രണ്ടു തവണ ശ്രമിച്ച ശേഷം വീണ്ടും ജീവനക്കാര്‍ നമ്പര്‍ ചോദിച്ചതോടെ സംഘം ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ വനിതാജീവനക്കാരേയും സംഘം ആക്രമിച്ചു. പരുക്കേറ്റ പ്രവീണിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്നതു പതിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."