പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി കോതമംഗലം നഗരസഭ
കോതമംഗലം :പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി കോതമംഗലം നഗരസഭ. 50 മൈക്രോണില്‍ താഴേയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ജനുവരി മുതല്‍ നഗരസഭയില്നിലവില് വന്നതാണ് . 50 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകള്‍ ഉപയോഗിക്കാന്‍ പ്രതിവര്‍ഷം 4000 രൂപ ലൈസന്‍സ് ഫീസ് അടച്ചു മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ നഗര സഭാ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു .
നിയമം കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയാല് പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരമായി തുണി സഞ്ചികളും പേപ്പര്‍ ക്യാരി ബാഗുകളും സ്ഥാപങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി ജനുവരിയില്‍ വ്യാപാര സ്ഥാപന ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു ഉദ്ഘാടനം ചെയ്തുകയും പിന്നീട് ഇത്രയും നാള് നടപടികള്‍ എടുക്കാതെ കോതമംഗലം മുനിസിപ്പല്‍ ഭരണ സമതി നിയമം ഫയലില്‍ മാത്രമായി ഒതുങ്ങുകയിയിരുന്നു . പല്ലാരിമംഗലം പഞ്ചായത്ത് ഭരണ സമതി നല്കിയ മാതൃക കോതമംഗലം നഗരസഭഭരണ സമതി കണ്ടു പഠിക്കേണ്ടതാണ് കാരണം പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ പഞ്ചായത്തിലെ വ്യാപാരികളുമായി സഹകരിച്ചു പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും ഉപഭോക്താക്കള്‍ക്ക് നല്കി പ്ലാസ്റ്റിക് നിരോധനം പദ്ധതി ബുദ്ധിമുട്ടുകള്‍ ഇല്ലാതെ അവര്‍ നടപ്പിലാക്കി കാണിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."