കാണിനാട്-പഴന്തോട്ടം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ കാണിനാട് പഴന്തോട്ടം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കാണിനാട് പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്ജിതപെടുത്തിയില്ലെങ്കില് സ്ഥിതിഗതികള്‍ വളരെയധികം ഗുരുതരമാകുമെന്ന് ആശങ്കയുണ്ട്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഏറെ ജന സാന്ദ്രതയുള്ള പഴന്തോട്ടം,കാണിനാട് മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിയുന്നത്. കഴിഞ്ഞയാഴ്ച്ച പഴന്തോട്ടത്ത് മഞ്ഞപ്പിത്ത രോഗത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി ഈ മേഖലയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയെങ്കിലും രോഗം നിയന്ത്രണവിധേയമായില്ലെന്ന് പരാതിയുണ്ടെന്നും, മഞ്ഞപ്പിത്ത രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും ആശങ്കജനമാണെന്നും സാമൂഹ്യ സമത്വമുന്നണി ജില്ലാ പ്രസിഡന്റ് പി.എം തങ്കപ്പനും, സമീപവാസികളും ചൂണ്ടിക്കാട്ടി.വേനല്‍ ചൂട് കൂടിയതുമൂലം രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."