ശിലാഫലകത്തില്‍ നിന്ന് അംബേദ്കറുടെ പേര് ഒഴിവാക്കി
കാക്കനാട്: പുനര്‍നിര്‍മിക്കുന്ന ഡോ. ബി.ആര്‍ അംബേദ്ക്കര്‍-അയ്യന്‍കാളി തൊഴില്‍ പരിശീലന കേന്ദ്രം ശിലാഫലകത്തില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ പേര് തൃക്കാക്കര നഗരസഭ ഭരണ സമിതി ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം പൊളിച്ച് ഒരു കോടി ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിനായി നടത്തിയ ശിലാഫലകത്തില്‍ നിന്നും ഉദ്ഘാടന നോട്ടിസില്‍ നിന്നും പട്ടിക വിഭാഗക്കാരുടെ ദേശീയ നേതാവിന്റെ പേര് ഒഴിവാക്കിയതാണ് ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്.
ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച പരിശീലന കേന്ദ്രം പഴയ പേരില്‍ വീണ്ടും പുനര്‍നിര്‍മിച്ചാല്‍ നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതിയാകാം നഗരസഭ ഭരണ സമിതിപരിശീലന കേന്ദ്രത്തിന്റെ പേര് മാറ്റിയതെന്നാണ് സംശയം. ധൂര്‍ത്തിന്റെ സ്മാരകമായി മാറിയ തൊഴില്‍ പരിശീലന കേന്ദ്രം കെട്ടിടം ഒരു മാസം മുമ്പാണ് തൃക്കാക്കര നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കിയത്. നഗരസഭയുടെ ഒമ്പതിന സ്റ്റാര്‍ പദ്ധതിയില്‍പെടുത്തി കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീല്‍ കെട്ടിടത്തിന്റെ ശിലാഫലകം സ്ഥാപിച്ചത്.
ജനകീയാസൂത്രത്തില്‍ പദ്ധതി പ്രകാരം 1997 -98 കാലഘട്ടത്തിലാണ് അന്നത്തെ തൃക്കാക്കര പഞ്ചായത്ത് കാക്കനാട് ജങ്ഷന് സമീപം ഏഴ് സെന്റ് റവന്യു പുറമ്പോക്കില്‍ അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം നിര്‍മിച്ചത്. വിവിധ തൊഴില്‍ പരിശീലനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പരിശീലന കേന്ദ്രം തുറന്നില്ല. കാല്‍ നൂറ്റാണ്ടിലേറെ അടച്ചിട്ടിരുന്ന കെട്ടിടം പൊളിച്ച് ധൂര്‍ത്തിന്റെ തെളിവുകള്‍ നഗരസഭ നശിപ്പിക്കുകയായിരുന്നു. പരിശീലന കേന്ദ്രത്തിന്റെ മറവില്‍ വിവിധ പരിശീലന പദ്ധതികളില്‍ ലക്ഷങ്ങള്‍ ഒഴിക്കിയെങ്കിലും പട്ടിക വിഭാഗം യുവതീ യുവാക്കള്‍ക്ക് പ്രയോജനപ്പെട്ടില്ല.
കമ്പ്യൂട്ടര്‍, തയ്യല്‍, എന്‍ജിനീയറിങ് പരിശീലനത്തിനായി വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ഇതിനോടകം തുരുമ്പെടുത്ത് നശിച്ചു. ജനകീയാസുത്രണം മുതല്‍ വിവിധ കാലഘട്ടങ്ങളിലായാണ് നഗരസഭയും അന്നത്തെ പഞ്ചായത്ത് ഭരണസമികളും ലക്ഷങ്ങള്‍ ചെലവിട്ടത്. പട്ടിക വിഭാഗ ക്ഷേമപദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭ പരിശീലന കേന്ദ്രം പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ധൂര്‍ത്തിന് തെളിവായി പരിശീലന കേന്ദ്രം കെട്ടിടത്തിനുള്ളില്‍ തുരുമ്പെടുത്ത് നശിച്ച കമ്പ്യൂട്ടറുകളും ഫാഷന്‍ തയ്യല്‍ മെഷീനുകളും ലെയിത്ത് ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും പഴയ ലൈബ്രറി കെട്ടിടത്തിലേക്ക് തള്ളിയിരിക്കുകയാണ്.
റവന്യു പുറമ്പോക്കിലെ പരിശീലന കേന്ദ്രം പൊളിച്ച് പുതിയ കെട്ടിട നിര്‍മാണം നിയമ കുരിക്കിലാകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ടണ്ട്. പരിശീലന കേന്ദ്രം പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ നഗരസഭ കൗണ്‍സില്‍ ഒമ്പതിന സ്റ്റാര്‍ പദ്ധതിയില്‍ ഒരു കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച പരിശീലന കേന്ദ്രം പഴയ പേരില്‍ വീണ്ടണ്ടും പുനര്‍നിര്‍മിച്ചാല്‍ നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതിയാകാം നഗരസഭ അധികൃതര്‍ പരിശീലന കേന്ദ്രത്തിന്റെ പേര് മാറ്റിയതെന്ന് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."