HOME
DETAILS

ഹരിത ചട്ടം; മത-സാമുദായിക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു

  
backup
April 04 2017 | 20:04 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b8


കോട്ടയം: ഉത്സവ ആഘോഷ ചടങ്ങുകളില്‍ ഹരിത ചട്ടങ്ങള്‍ (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കുന്നതുമായി ബന്ധപ്പെട്ട് മത-സാമുദായിക സംഘടനാ നേതാക്കളുടെ യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു. സാമുദായിക ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക്കിനെയും മറ്റു മലിനീകരണ വസ്തുക്കളെയും ഒഴിവാക്കി ആഘോഷ ചടങ്ങുകള്‍ ഹരിത ചട്ടം പാലിച്ച് നടത്തേണ്ടതിന്റെ ആവശ്യകത ജില്ലാ കലക്ടര്‍ സി.എ.ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.
ആഘോഷ ചടങ്ങുകള്‍ക്ക് ശേഷം ആരാധനാലയങ്ങളുടെ പരിസരത്തും റോഡരികുകളിലും ഡിസ്‌പോസ്സിബിള്‍ കപ്പുകളും പാത്രങ്ങളുമുള്‍പ്പെടെയുളള മാലിന്യങ്ങള്‍ വലിച്ചെറിയുന്ന അവസ്ഥയാണ്.
ഇവ ആരോഗ്യകരമായി സംസ്‌ക്കരിക്കുന്നതിനുളള നടപടികള്‍ പലപ്പോഴും സംഘാടകര്‍ നടത്തുന്നില്ല. ഡിസ്‌പോസ്സിബിളുകള്‍ ഒഴിവാക്കി സ്റ്റീല്‍, സിറാമിക് പാത്രങ്ങളിലും ഗ്ലാസുകളിലും ഭക്ഷണം, കുടിവെള്ളം വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
താലപ്പൊലി, ഘോഷയാത്രകള്‍ എന്നിവ കടന്നു പോകുന്ന വഴികളില്‍ കുടിവെള്ളം മറ്റ് പാനീയങ്ങള്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കണം. ആഘോഷ പരിപാടികളുടെ പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കി തുണി, പുല്‍പ്പായ, തെങ്ങ്-പന-വാഴയില തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുളള സന്ദേശം ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു.
ആരാധനാലയങ്ങളുടെ ഊട്ടുപുരയിലും ആഹാരം വിളമ്പുന്ന ഇടങ്ങളിലും ഹരിത ചട്ടങ്ങള്‍ പാലിക്കണം. പ്രകൃതി സൗഹൃദ സന്ദേശം ഉള്‍ക്കൊള്ളുന്ന ഇടയ ലേഖനം തയ്യാറാക്കി വിശ്വാസികളില്‍ എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത സാമുദായിക പ്രതിനിധികള്‍ അറിയിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും പദ്ധതി രൂപീകരണത്തിലും സംഘടനകള്‍ സജ്ജീവമായി പങ്കാളികളാകും.
ഗ്രാമസഭകളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ആവശ്യമായി പ്രചാരണ നടപടികള്‍ നടത്തുമെന്നും പ്രതിനിധികള്‍ ഉറപ്പു നല്‍കി. മൂന്ന് മാസത്തിലൊരിക്കല്‍ കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേം കുമാര്‍, അയ്യപ്പ സേവ സംഘം സെക്രട്ടറി മോഹന്‍.കെ.നായര്‍, ബ്രാഹ്മണ സമൂഹമഠം വൈസ് പ്രസിഡന്റ് എസ്. സുബ്രഹ്മണ്യ അയ്യര്‍, ജില്ലയിലെ ഇമാംമാരുടെ പ്രതിനിധി ഈരാറ്റുപേട്ട ഇമാം മുഹമ്മദ് നദീര്‍ മൗലവി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ബോധന ഡയറക്ടര്‍ ഫാദര്‍ മാത്യു ചിറയില്‍, ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടര്‍ ജോസ് പുതുപ്പള്ളി, പാല സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പി.ആര്‍.ഒ ഡാന്റിസ് കൂനാനിക്കല്‍, വെല്‍ഫയര്‍ സെന്റര്‍ പ്രതിനിധി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago