റേഷന്‍ ഡീലേഴ്സ് അസോസിയേഷന് വൈക്കം താലൂക്ക് കമ്മിറ്റി സമ്മേളനം
വൈക്കം: കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന് വൈക്കം താലൂക്ക് കമ്മറ്റി സമ്മേളനം വ്യാപാരഭവനില്‍ ചേര്‍ന്നു. കര്ഷകതൊഴിലാളികളും, കയര്‍ തൊഴിലാളികളും, കൈത്തറി, ചെത്ത്, പായനെയ്ത്ത്, മണ്‍പാത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള നിരവധി തൊഴിലാളി വിഭാഗങ്ങള്‍ അധിവസിക്കുന്ന താലൂക്കാണ് വൈക്കം.
അതിനാല്‍ വൈക്കം താലൂക്കിനെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന മറ്റു താലൂക്കുകള്‍ക്കൊപ്പം കാണക്കാക്കാതെ റേഷന്‍ മുന്‍ഗണനാപട്ടികയില്‍ സംസ്ഥാനത്തെ പൊതുവായ ശതമാന കണക്കില്‍ നിന്നും വേറിട്ടു കാണണമെന്നും മുന്തിയ പരിഗണന നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിജീര്‍ ആലപ്പുഴ, ജില്ലാ പ്രസിഡന്റ് ജയിംസ് വാക്കോല, സെക്രട്ടറി ഷാനവാസ്, കെ.സി നവീന്ദ്രലാല്, കെ.പി മണി, ജിനേഷ്, സാബു, ജിനന്, ഇന്ദു പുഷ്ക്കരന്‍, ഷീജ, ചാണ്ടിക്കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആര്.ബിജു (പ്രസിഡന്റ്), കെ.സി നവീന്ദ്രലാല് (വര്‍ക്കിങ് പ്രസിഡന്റ്), കെ.പി മണി (സെക്രട്ടറി), ചാണ്ടിക്കുഞ്ഞ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."