ഗസ്റ്റ് ഇന്സ്ട്രക്റ്റര് ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: തിരുവാര്‍പ്പ് ഗവ. ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്, പ്ലംബര്‍, ഗ്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ എന്ജിനിയറിംങില് ഡിഗ്രി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇല്ക്ട്രീഷ്യന് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്‍.എ.സി യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ഇലക്ട്രീഷ്യന് ട്രേഡിലേക്കുളള യോഗ്യത.
ഇന്റര്‍വ്യൂ ഏപ്രില്‍ 10 രാവിലെ 10.30 ന് നടക്കും. സിവില്മെക്കാനിക്കല് എന്ജിനിയറിംങില് ഡിഗ്രി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പ്ലംബര്‍ ട്രേഡിലേക്കുളള യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ ഏഴ് രാവിലെ 10.30 ന് നടക്കും. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0481 2380404.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."