വക്കീല്‍ ഗുമസ്തനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം
അരൂര്‍: ഭര്‍ത്തൃ പീഡനത്തേ തുടര്‍ന്ന് ഭാര്യക്ക് നിയമോപദേശം നല്കിയ വക്കീല്‍ ഗുമസ്തനെ നവ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നീക്കം.
ഫേസ്ബുക്കിലൂടെയും വാട്സ് അപ്പിലൂടെയും പോസ്റ്ററിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്ന വാചകങ്ങള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
ഹൈകോടതിയിലെ ഒരു അഭിഭാഷകന്റെ ഓഫിസില്‍ ജോലി ചെയ്തുവരുന്ന സുരേന്ദ്രന്റെ അടുത്ത് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ നിയമ ഉപദേശത്തിനായി എത്തിയിരുന്നു.
ഇതനുസരിച്ച് ലീഗല്‍ സര്‍വിസ് അതോറിറ്റിയിലും പൊലിസിലും പരാതി നല്കാന് അദ്ദേഹം ഉപദേശിച്ചിരുന്നു.
വീട്ടമ്മ പുതുവൈപ്പ് പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തി താക്കീതു നല്കി വിട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ഗുമസ്തന്നെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സുരേന്ദ്രന് പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായിട്ടും നടപടിയെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."