HOME
DETAILS

ലൈഫ് ഭവനപദ്ധതി: ഗുണഭോക്താക്കളെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി

  
backup
June 12 2018 | 04:06 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%81%e0%b4%a3%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4-2

 


ഹരിപ്പാട്: ഡാറ്റാ ബാങ്കില്‍പ്പെട്ട ഭൂമിയാണെന്ന് പറഞ്ഞ് ലൈഫ് ഭവന പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായി പരക്കെ ആരോപണം. ചെറുതന പഞ്ചായത്തിലെ വിധവയായ വീട്ടമ്മയ്ക്ക് അനുവദിച്ച വീടുള്‍പ്പടെ നിരവധി ഗുണഭോക്താക്കളെയാണ് നിസാര കാരണം പറഞ്ഞ് തലങ്ങും വിലങ്ങും ഓടിക്കുന്നത്.
തണ്ണീര്‍ തട സംരക്ഷണ നിയമം നിലവില്‍ വന്നത് 2008 ലാണ്. എന്നാല്‍ നാലുപതിറ്റാണ്ടായി താമസിക്കുന്ന വീട്ടു നമ്പര്‍ പഞ്ചായത്തില്‍ നിന്നും തന്നെ നല്‍കിയിട്ടുള്ള വാസയോഗ്യമായ വീടില്ലാത്ത കുടുംബത്തിനാണ് ഈ ദുരവസ്ഥ.
കുടുംബശ്രീ വഴിയും പിന്നീട് ഉദ്യോഗസ്ഥര്‍ വഴിയും സര്‍വെ നടത്തിയ ശേഷമാണ് വാസയോഗ്യമല്ലാത്ത വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നത്. പഞ്ചായത്തിലെ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മുന്‍പ് നല്‍കിയിട്ടുള്ള വീട്ടുനമ്പര്‍, പുരക്കരം എന്നിവയെ സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിക്കു.
എന്നാല്‍ ഇത് അവഗണിച്ചാണ് ഗുണഭോക്താക്കളെ ദുരിതത്തിലാഴ്ത്തുന്നത്. മാത്രമല്ല ഓരോ പഞ്ചായത്തുകളിലും വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന നിരീക്ഷണ സമിതികളുമുണ്ട്.
ഇവര്‍ക്ക് അപേക്ഷ സമര്‍പിച്ചാല്‍ അന്വഷണം നടത്തി അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കാവുന്നതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സാധാരണക്കാരില്‍ അധികപേര്‍ക്കും വിവരമില്ല.
ഉദ്യോഗസ്ഥരാകട്ടെ ഇത്തരം കാര്യങ്ങള്‍ സാധാരണക്കാരുമായി പങ്ക് വെക്കാറുമില്ല. മാത്രമല്ല നിയമ സഭയില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൃഷി ഓഫിസര്‍ അധ്യക്ഷനായി.
മോനിറ്ററിങ് സമിതികളെയും എടുത്തിട്ടുണ്ട്. ഇവര്‍ക്ക് അപേക്ഷ നല്‍കിയാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആര്‍. ഡി.ഒ വഴി കലക്ടറേറ്റില്‍ എത്തിയാലും അനുമതി ലഭിക്കും. ഇതില്‍ രാഷ്ട്രീയക്കാരുടെ ഇടപ്പെടല്‍ പലര്‍ക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല തീര്‍പ്പു കല്‍പിക്കുന്നതിന് കാലതാമസവും എടുത്തു.
മുന്‍പ് കെട്ടിടകരമടച്ചതിന്റെ രസീതും കെട്ടിട നമ്പരുമായി അധികൃതരെ സമീപിച്ചിട്ട് ഇന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്തുകളുമുണ്ട്.
അധികൃതരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗുണഭോക്താക്കളെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago