തൊഴിലുറപ്പ് തൊഴിലാളികളുടെ തീറ്റപുല്‍ കൃഷി വന്‍വിജയത്തിലേക്ക്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുലിയൂര്‍ ഗ്രാമപഞ്ചായത്ത് തീറ്റപുല്‍ കൃഷി വന്‍വിജയത്തിലേക്ക്. കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ തുടങ്ങിയ തീറ്റപ്പുല്‍ കൃഷി വിജയം കണ്ടതോടെ അത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.
പുലിയൂരിലെ ക്ഷീരകര്‍ഷകര്‍ക്കാണ് പ്രധാനമായും പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ 36 തൊഴിലുറപ്പ് പദ്ധതിയംഗങ്ങളാണ് തീറ്റപ്പുല്‍കൃഷി ചെയ്യുന്നത്. വാര്‍ഡംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി പ്രദീപിന്റെ നേതൃത്വത്തില്‍ പ്രദേശവാസിയായ വി.കെ തങ്കച്ചന്റെ ഒന്നരയേക്കര്‍ സ്ഥലമാണ് തീറ്റുപുല്‍ കൃഷിക്കായി ഉപയോഗിച്ചത്.
മൂന്നുവര്‍ഷത്തേക്ക് കരാര്‍ എടുത്തതാണ് പ്രദേശം കൃഷിക്കായി ഉപയോഗിക്കുന്നത്. കുമ്മായം വിതറിയ ശേഷം ഭൂമി നന്നായി കിളച്ച് അതില്‍ക്ഷീര വികസന വകുപ്പില്‍ നിന്നും, കര്‍ഷകരില്‍ നിന്നും സമാഹരിച്ച 350 മൂട് തീറ്റപ്പുല്‍ നട്ടു.
പൂര്‍ണവളര്‍ച്ചയെത്തിയ തീറ്റപ്പുല്ല് മൊത്തമായി പ്രദേശത്തെ ഒരു ഫാം ഉടമക്ക് വിറ്റു. മൊത്തം വെട്ടി മാറ്റുന്നതോടെ ഒരു മൂട്ടില്‍ നിന്നും ശരാശരി അഞ്ചിലധികമെന്ന കണക്കില്‍ വിത്തിളക്കി മാറ്റി പുതിയതായി നടുന്നതോടെ രണ്ടായിരത്തോളം തടങ്ങളായി മാറും എന്ന പ്രത്യേകതകൂടി ഉണ്ട്.
ഒരു കുടുംബശ്രീ യൂണിറ്റിന് തീറ്റപ്പുല്‍ കൃഷിയില്‍ നിന്ന് 2000 രൂപ വീതം ലാഭം കിട്ടി. തീറ്റപുല്‍കൃഷി തുടങ്ങിയത് വിജയകരമാകുമെന്ന് കണ്ടതോടെ ഗ്രാമ പ്രദേശങ്ങളില്‍ കണ്ടുവരുന്ന നഴ്‌സറി കപ്പകൃഷിയിലും കൂടി ഒരു കൈനോക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു.
പുലിയൂര്‍ പ്രദേശത്തെ വീടുകളില്‍ നിന്നും സമാഹരിച്ച ആറുമാസ കപ്പതണ്ടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. കപ്പ നട്ടതാകട്ടെ വരള്‍ച്ചക്കാലത്തും. കൂടാതെ പാഷന്‍ ഫ്രൂട്ട്, പേര, റംമ്പുട്ടാന്‍, മള്‍ബറി, പ്ലാവ്, ചാമ്പ, മാതളം, തോട്ടുപുളി, ആത്ത, ജാതി, അമ്പഴം, മൊട്ടപ്പഴം, ചെറുനാരകം, എന്നിവയുടെ തൈകളും നഴ്‌സറിയില്‍ വളര്‍ത്തുന്നുണ്ട്.
അട്ടപ്പാടിയില്‍ നിന്നുള്ള മേല്‍ത്തരം പുളിയുടെ അരിയാണ് ഇതിനായി സമാഹരിച്ചത്. മറ്റുള്ളവ വീടുകളില്‍ നിന്നും, കടകളില്‍ നിന്നും പഴുത്ത് പാകമാകിയ, കായ്കള്‍ വാങ്ങി അവയുടെ അരികളെടുത്ത് വിത്തുകളാക്കി രൂപാന്തരപ്പെടുത്തിയെടുത്തിയാണ് വിതരണം ചെയ്തത്.
2016-17 ലെ പദ്ധതിയില്‍ 237821 രൂപ വകയിരുത്തി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 നാണ് കൃഷിക്ക് തുടക്കമായത്. 2036 തൊഴില്‍ ദിനങ്ങള്‍ ഇവയിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം കൂടി ഈ കൂട്ടായ്മയ്ക്കുണ്ട്. അടുത്ത ഓണത്തിന് വിഷരഹിത പച്ചക്കറി എത്തിക്കുകയെന്നുള്ളതാണ് ലക്ഷ്യമെന്നു കെ.പി പ്രദീപ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."