കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യേണ്ട
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേ പരാതിലഭിച്ചാലും പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷന്.
കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമിതനായ ചൈല്‍ഡ് വെല്‍ഫെയര്‍ പൊലിസ് ഓഫിസറോ സ്പെഷ്യല്‍ ജുവനൈല്‍ പൊലിസ് യൂനിറ്റ് അംഗമോ മാത്രമേ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുട്ടികളെ ചോദ്യം ചെയ്യാന്‍ പാടുളളൂവെന്നും കമ്മിഷന് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ച് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന് അംഗം ഫാ. ഫിലിപ്പ് പറക്കാട്ട് നിര്‍ദേശിച്ചു. പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 14 വയസുളള മകനെ ചോദ്യം ചെയ്തെന്ന് ആരോപിച്ച് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി സി. ജോണ്സണ് നല്കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കാനും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."