പ്രഭാത ഭക്ഷണം പദ്ധതിയ്ക്ക് തുടക്കമായി
പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്തിലെ മുഴുവന്‍ ഗവ. സ്കൂളിലും പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. വാര്‍ഷീക പദ്ധതിയിലെ തുക വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാലു സ്കൂളുകളിലെ 342 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തിയതിനു ശേഷം കുട്ടികളുടെ തൂക്കവും ആരോഗ്യവും അനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി.
ഇഡലി, പുട്ട്, പൂരിമസാല, ചപ്പാത്തി, ഉപ്പുമാവ് എന്നീ വിഭവങ്ങളാണ് ഇടവിട്ട ദിവസങ്ങളില്‍ നല്‍കുന്നത്. ഭക്ഷണത്തിന്റെ നിലവാരം ഉറപ്പു വരുത്താനായി സ്കൂളില്‍ തന്നെയാണ് പാചകം.
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുടക്കുഴ ഗവ. യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗീസ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി അധ്യക്ഷന്‍ ജോബി മാത്യു, മെംമ്പര്‍മാരായ മിനി ഷാജി, ഷോജ റോയി, പി.കെ. രാജു, ലിസി മത്തായി, ഹെഡ്മാസ്റ്റര് എം.പി. തമ്പി, ഒ.എസ്.എ ഭാരവാഹികളായ എന്‍. നാരായണന് നായര്‍, ഷാജി കീച്ചേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."