കൊച്ചുചേലച്ചുവട്-ആല്‍പ്പാറ റോഡിന് 60 ലക്ഷം അനുവദിച്ചു
ചെറുതോണി : കഞ്ഞിക്കുഴി പഞ്ചായത്തിലെ കൊച്ചുചേലച്ചുവട്-ആല്‍പ്പാറ റോഡിന്റെ നിര്‍മാണത്തിന് 60 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിന് എം.എല്‍.എ അറിയിച്ചു. 70 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോഴത്തെ തുകയുടെ നിര്‍മ്മാണം കൂടി നടപ്പിലാകുന്നതോടെ കഞ്ഞിക്കുഴിയില്‍ നിന്നും 6.5 കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ച് ചുരുളിയില്‍ എത്താനാകും. കഞ്ഞിക്കുഴിയില്‍ നിന്ന് ചേലച്ചുവട് വഴി ചുരുളിയില്‍ എത്താന്‍ 9 കിലോമീറ്ററാണ് ദൈര്‍ഘ്യം.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ജനവാസ കേന്ദ്രങ്ങളില്‍ കൂടി കടന്നു പോകുന്നതുമായ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചുരുളി മേഖലയിലുള്ള ആളുകള്‍ക്ക് പഞ്ചായത്ത് ഓഫിസ്, പൊലിസ് സ്റ്റേഷന്, തുടങ്ങിയ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും എത്തിച്ചേരാനുള്ള പുതിയ ഗതാഗത മാര്‍ഗം കൂടി ലഭ്യമാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."