മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; എസ്.എഫ്.ഐ
തൊടുപുഴ: ന്യൂമാന്‍ കോളജ് മാനേജുമെന്റ് വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോളജ് മാനേജുമെന്റ് വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ തിരുത്തുന്നതുവരെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും.
കോളജ് ദിനാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം പ്രിന്‍സിപ്പലും ചില സ്ഥാപിത താല്‍പര്യക്കാരും ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഏകപക്ഷീയ നിലപാടുകളോടെ നടപടികളും സ്വീകരിച്ചു. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥിയുടെയും അന്വേഷണം നേരിടുന്ന വിദ്യാര്‍ഥികളുടെയും ഭാവിയില്ലാതാക്കാനുള്ള നീക്കം അങ്ങേയറ്റം വേദനാജനകമാണ്. ക്ലാസ് സമയത്ത് മുറികളില്‍ നിരീക്ഷണകാമറകള്‍ പ്രവര്‍ത്തിപ്പിച്ച് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു. സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റിയുടെയും നിയമങ്ങളെ ന്യൂമാന്‍ കോളജ് മാനേജുമെന്റ് കാറ്റില്‍പ്പറത്തുകയാണെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."