രവിയുടെയും ശകുന്തളയുടെയും മനസില്‍ നിന്ന് ആ കുരുന്നു മുഖങ്ങള്‍ മായുന്നില്ല
കൊച്ചി: രവിക്കും ശകുന്തളക്കും ഇപ്പോവഉം നടുക്കം വിട്ടുമാറിയിട്ടില്ല. തങ്ങളുടെ കുടുംബക്ഷേത്രത്തിലെ കുളത്തില്‍ മങ്ങിത്താണ കുരുന്ന് മുഖങ്ങള്‍ ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ലെന്ന് ഇരുവരും ദുഖത്തോടെ പറഞ്ഞു.
അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ആദ്യമെത്തിയത് ഇവരായിരുന്നു. ബന്ധുവായ മുകേഷിന്റെ നിലവിളി കേട്ടാണ് രവിയും ശകുന്തളയും ഓടിയെത്തുന്നത്.
മുങ്ങിത്താഴുന്ന വാനില്‍ നിന്നും മൂന്ന് കുഞ്ഞുങ്ങളുടെ മുഖം ഉയര്‍ന്നുവരുന്നതാണ് ആദ്യം കണ്ടത്. വാനിന്റെ ചില്ല് വാതില്‍ പൊളിച്ച് അഞ്ച് കുട്ടികളെയും രക്ഷപെടുത്തി. ഡ്രൈവര്‍ ബാബു(അനില്‍കുമാര്‍) മുങ്ങിയ വാനില്‍ നിന്ന് ചാടി രക്ഷപെട്ടു. ഇതിനിടെ ആയ ലതയും ഉയര്‍ന്നുവന്നു. അവരെ വളരെ ശ്രമപ്പെട്ടാണ് പുറത്തെത്തിച്ചത്.
ആളുകള്‍ ഓടിക്കൂടി വാന്‍ കയറിട്ട് കെട്ടി ഉയര്‍ത്തിയാണ് മറ്റ് മൂന്ന് കുട്ടികളെയും പുറത്തെത്തിച്ചത്. പുറത്തെടുക്കുമ്പോള്‍ അഞ്ച് പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്ന് രവിയും ഭാര്യ ശകുന്തളയും പറഞ്ഞു.
ചളിയും പായലും നിറഞ്ഞ് ആഴമുള്ള കുളത്തില്‍ വീണ വാനിന്റെ മുകള്‍ ഭാഗം മാത്രമെ അപ്പോള്‍ കാണാനുണ്ടായിരുന്നുള്ളു. മൂന്ന് കുട്ടികളാണ് ആദ്യം ഉയര്‍ന്ന് വന്നത്. രക്ഷപെട്ട് പുറത്ത് വന്ന ബാബു വാനിന്റെ നടുവിലെ വാതില്‍ തുറന്ന് മുങ്ങിയാണ് കുട്ടികളെ പുറത്തെത്തിച്ചത്.
ഇവരെ ശകുന്തള അടുത്ത വീട്ടിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി സമാധാനിപ്പിച്ചു.
വര്‍ക്ഷോപ്പ് പണിക്കാരനായ ബെന്നിയും വല്ലഭനും അനീഷും വിമലും ഓടിയെത്തിയാണ് മറ്റ് കുട്ടികളെയും രക്ഷപെടുത്തിയത്. കയര്‍ കെട്ടി വാന്‍ ഉയര്‍ത്തിയാണ് ആയയേയും മൂന്ന് കുട്ടികളെയും പുറത്തെത്തിച്ചത്.
അപ്പോഴേക്കും 20 മിനിറ്റ് കഴിഞ്ഞിരുന്നുവെന്നും രവി പറഞ്ഞു. ചില്ല് പൊട്ടിച്ച് കുട്ടികളെ പുറത്തെത്തിക്കുന്നതിനിടെ ബെന്നിയുടെ കൈയ്ക്ക് മുറിവേറ്റെങ്കിലും അത് വകവയ്ക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
അബോധാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതുവരെ അവര്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."