സ്‌കൂള്‍ വാന്‍ അപകടം; വിറങ്ങലിച്ച് മരട്
മരട് : രണ്ട് കുരുന്നുകളും ആയയും ദാരുണമായി മരിച്ച മരടിലെ സ്‌കൂള്‍ വാന്‍ അപകടം മരട് നിവാസികളെ മുഴുവന്‍ ദുഖത്തിലാഴ്ത്തി. വൈകീട്ട്‌നാല് മണി മുതല്‍ സംഭവസ്ഥലമായ മരട് കാട്ടിത്തറ റോഡിലേക്കും മരടിലെ മൃതദേഹങ്ങള്‍ എത്തിച്ച മരടിലെ സ്വകാര്യ ആശുപത്രിയിലേക്കും ജനപ്രവാഹമായിരുന്നു.
മരട് കുണ്ടന്നൂര്‍ റോഡ് രണ്ട്മണിക്കൂറോളം ഇത് മൂലം ഗതാഗത തടസ്സം നേരിട്ടു. പൊലിസ് സംഘം വിവിധ സ്ഥലങ്ങളില്‍ നിന്ന് ഗതാഗതം നിയന്ത്രിച്ചു.
മരടിലെ വിക്രം സാരാഭായ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലേസ്‌കൂളില്‍ നിന്നും കുട്ടികളെയുമായി പോയ സ്‌കൂള്‍ വാന്‍ റോഡി നോട് ചേര്‍ന്നുള്ള കുളത്തിലേക്കു മറിഞ്ഞാണ് രണ്ടു വിദ്യാര്‍ത്ഥികളും ആയയും മരിച്ചത്. വാനിങ്ങളില്‍ അകപ്പെട്ട ഡ്രൈവറും മറ്റു വിദ്യാ ര്‍ത്ഥികളും അത്ഭുത കരമായി രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ ഇറക്കിയതിനു ശേഷം കാട്ടിത്തറ റോഡ് വഴി ചമ്പക്കര ഭാഗത്തേക്ക് പോകുമ്പോള്‍ മരട് അയിനി നട കാട്ടിത്തറ ലിങ്ക് റോഡായ ഹരിചന്ദ്ര ലൈനിലാണ് അപകടം നടന്നത്. റോഡു വക്കില്‍ കുളവും റോഡു മായി യാതൊരു വേര്‍തിരിവുമില്ലാതെ കിടക്കുന്ന കുളത്തിലേക്കാണ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
ചെളിയും വെള്ളവും നിറഞ്ഞ് ആഴ മേറിയ കുളമായതിനാല്‍ രക്ഷാ പ്രവര്‍ത്തനവും വളരെയേറെ ബുദ്ധി മുട്ടിലാക്കി. അപകടവിവരം അറിഞ്ഞെത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്തത് വാഹനത്തില്‍ എട്ട് കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. ഇവരെ കരക്കെടുക്കുമ്പോള്‍ തന്നേ രണ്ട് കുട്ടികളും, ആയയും ദ്ദേഹം മുഴുവന്‍ ചെളിയില്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു.
ആയയെയും മൂന്ന് കുട്ടികളെയും മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുകുട്ടികളെയും ആയയെയും രക്ഷിക്കാനായില്ല. ഒരു വിദ്യാര്‍ഥിയുടെനില ഗുരുതരമാണ്. വൈറ്റില ജനത റോഡ് തച്ചപ്പുള്ളിപ്പാട് വീട്ടില്‍ കരനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സ്ഫീറുള്ള ,കമ്മീഷണര്‍ എന്‍.ബി ദിനേശ്, കൊച്ചി മേയര്‍ സൗമിനി ജയിന്‍, മരട് നഗരസഭാ അധ്യക്ഷ സുനില സിബി, ജന പ്രതി നിധികള്‍, വിവിധ രാക്ഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി ഒട്ടേറെ പേര്‍ സ്ഥലത്തും മരട് ആശുപത്രിയിലും എത്തിയിരുന്നു. കുട്ടി കളുടെ പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാന്‍ കലക്ടര്‍ പ്രേത്യേക നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."