HOME
DETAILS
MAL
സിന്‍ഡിക്കേറ്റംഗത്തെ അറസ്റ്റ് ചെയ്യണം: കുമ്മനം
backup
April 04 2017 | 20:04 PM
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ഡോ: ടി. വിജയലക്ഷ്മിക്കെതിരെ വധഭീഷണി മുഴക്കിയ സിന്‍ഡിക്കേറ്റംഗത്തെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
നേരിട്ടു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി വിശദീകരിക്കണം. സര്‍വകലാശാല കലോത്സവത്തിന്റെ ഫണ്ട് അനധികൃതമായി അനുവദിച്ച് നല്‍കാത്തതിനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ. റഹിം അധ്യാപികക്കെതിരെ വധഭീഷണി മുഴക്കിയത്.
കേരളത്തിലെ യുവാക്കള്ക്കുതന്നെ അപമാനമായി മാറിയ ഇയാളെ ഉടന്‍ കയ്യാമം വെക്കാന്‍ പൊലിസ് തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."