ആഭ്യന്തരമന്ത്രിമാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിവരാവകാശരേഖ
തിരുവനന്തപുരം: കേരളപ്പിറവി മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിമാരായിരുന്നവരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നു വിവരാവകാശരേഖ. 1956 നവംബര്‍ ഒന്നുമുതല്‍ ഈവര്‍ഷം മെയ് 31വരെ സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിമാരായിരുന്നവരുടെയും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും പൊലിസ് മേധാവിമാരായിരുന്നവരുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ രാജേഷ് നെടുമ്പ്രം സമര്‍പ്പിച്ച അപേക്ഷയിലാണ് ആഭ്യന്തരസെക്രട്ടറിയുടെ ഓഫിസിന്റെ വിചിത്രമായ മറുപടി.
സംസ്ഥാനത്തു ചുമതല വഹിച്ചിരുന്ന പൊലിസ് മേധാവിമാരുടെയും ആഭ്യന്തരമന്ത്രിമാരുടെയും വിവരങ്ങള്‍ കേരള പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍പോലും ലഭ്യമല്ല. ഈ സാഹചര്യത്തിലാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
അതേസമയം അപേക്ഷപ്രകാരം 1956 മുതല്‍ പൊലിസ് മേധാവിമാരായിരുന്നവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആഭ്യന്തരമന്ത്രിമാരുടെ വിവരം ലഭ്യമല്ലെന്നായിരുന്നു മറുപടി. പൊലിസ് ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അയച്ച അപേക്ഷ, ആഭ്യന്തരമന്ത്രിമാരായിരുന്നവരുടെ വിവരം ലഭ്യമാക്കാന്‍ അവിടെനിന്നും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിനു കൈമാറിയിരുന്നു. സെക്രട്ടേറിയറ്റില്‍നിന്നു ലഭിച്ച മറുപടിയില്‍ ആഭ്യന്തരമന്ത്രിമാരായിരുന്നവരുടെ വിവരം ലഭ്യമല്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞമാസം നാലിനു നല്‍കിയ അപേക്ഷയില്‍ നിലവില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടേയോ മുന്‍ ആഭ്യന്തരമന്ത്രിയുടേയോ പേരുപോലും ഇല്ല. അതേസമയം ആഭ്യന്തര വകുപ്പിനു സ്വന്തമായി വെബ്‌സൈറ്റ് ഇല്ല എന്നതാണ് മറ്റൊരു വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."