HOME
DETAILS

മലിനീകരണം സൃഷ്ടിക്കുന്ന കമ്പനിക്ക് 2019 വരെ ലൈസന്‍സ് അതിശയകരമെന്നു മനുഷ്യാവകാശ കമ്മിഷന്‍

  
backup
April 04 2017 | 20:04 PM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


തിരുവനന്തപുരം: ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും നടത്തുന്ന ഹോളോബ്ലോക്ക് ഫാക്ടറിക്ക് 2019വരെ പ്രവര്‍ത്തനാനുമതി നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി അതിശയകരമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. പോത്തന്‍കോട് പ്രവര്‍ത്തിക്കുന്ന മദീന ഹോളോ ബ്രിക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. കമ്മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
തോന്നയ്ക്കല്‍ സ്വദേശി അബ്ദുള്‍ ജബാര്‍ നടത്തുന്ന സ്ഥാപനത്തിന് 2016 വരെ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതു നിയമവിധേയമായിട്ടാണെന്നു പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പിച്ച വിശദീകരണത്തില്‍ 2019വരെ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും പൊടിശല്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറയുന്നു. പ്രദേശവാസികള്‍ക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കമ്മിഷന്‍ കണ്ടെത്തി.
ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും പൂര്‍ണമായും അവസാനിപ്പിച്ചശേഷം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്നും സ്വീകരിച്ച നടപടി സംബന്ധിച്ചു പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago