കാലവര്‍ഷക്കെടുതി : ഇടുക്കിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം
തൊടുപുഴ : കാലവര്‍ഷക്കെടുതി മുന്‍നിര്‍ത്തി ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കി പുനരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 9 വീടുകള്‍ പൂര്‍ണ്ണമായും 110 ലധികം വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടുക്കി താലൂക്കില്‍ മാത്രം 4 വീടുകള്‍ പൂര്‍ണമായും 50 വീടുകള്‍ ഭാഗീകമായും തകര്‍ന്നിരിക്കുന്നു.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ശക്തമായകാറ്റില്‍പ്പെട്ട് കര്‍ഷകരുടെ ഏക്കറു കണക്കിന് കൃഷിവിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്.
അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യത്തിലേക്കാണ് ജില്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി നിരവധി ഇടങ്ങളില്‍ വൈദ്യുത പോസ്റ്റുകള്‍ തകരാറിലായതോടെ ജില്ലയില്‍ ദിവസങ്ങളായി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ആശയവിനിമയ സൗകര്യമുള്‍പ്പെടെ അനുദിനജീവിതം ദുഷ്‌കരമായിരിക്കുന്നു.
വീടുകള്‍ക്കും കൃഷിവിളകള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് റവന്യൂവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും തകരാറു സംഭവിച്ചിട്ടുള്ള വീടുകള്‍ക്ക് അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്താന്‍ ധനസഹായം ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ചോര്‍ന്നൊലിക്കുന്നതും അപകട ഭീതി നിലനില്ക്കുന്നതുമായ വീടുകളില്‍ ആളുകള്‍ ഇപ്പോഴും താമസിച്ചുവരുകയാണ്.
ഭാഗികമായി തകര്‍ന്ന വീടുകള്‍ അടിയന്തിരമായി പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കാത്തപക്ഷം കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യത തെളിയുകയാണ്. അതിനാല്‍ വീടുകളുടെ പുനരുദ്ധാരണത്തിന് കാലതാമസം കൂടാതെ സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
തകര്‍ന്ന റോഡുകളും ഇതര പ്രവര്‍ത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുന്നതിന് ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കി പുനരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."