HOME
DETAILS
MAL
ശമ്പള കുടിശിക വിതരണം അട്ടിമറിച്ചതില്‍ വ്യാപക പ്രതിഷേധം
backup
April 04 2017 | 21:04 PM
വേങ്ങര: കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിലെ കുടിശിക വിതരണ പ്രഖ്യാപനം പാഴ്വാക്കായതില് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ക്കാരുടെയും വ്യാപക പ്രതിഷേധം. 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുളള ശമ്പള പെന്ഷന് പരിഷ്കരണത്തിന്റെ കുടിശിക 2017 ഏപ്രില്‍ ഒന്നിന് ശമ്പളത്തോടൊപ്പം തുകയായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആദ്യ ഘട്ട പ്രഖ്യാപനം പോലും പാലിക്കാനായില്ല. മണ്ഡലം പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധ കൂട്ടായ്മ പി.കെ ബീരാന്‍കുട്ടി അധ്യക്ഷനായി. പി. ശിവരാമന്, സി.കെ ആലസന്‍ കുട്ടി, വി. ഇസുദ്ധീന്‍, എ. നീലാണ്ടന്, കെ. കുഞ്ഞാത്തന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."