വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി; ഹൈഡല്‍ ടൂറിസം പദ്ധതികള്‍ നിലച്ചു
രാജാക്കാട്: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ആളൊഴിഞ്ഞ് അനാഥമായി. ദുരന്ത സാധ്യത കണക്കിലെടുത്ത് മാട്ടുപ്പെട്ടി അടക്കം ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാജമലയും അടച്ചു. ഇതോടെ വ്യാപാര മേഖലയടക്കം പ്രതിസന്ധിയിലായി. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയായി. ദേശീയപാതയില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ കടന്നുവരവും നിലച്ചിരിക്കുകയായാണ്. കുണ്ടള, ആനയിറങ്കല്‍ അടക്കമുള്ള ഹൈഡല്‍ ടൂറിസം സെന്ററുകളിലും ബോട്ടിംഗ് നിലച്ചു.സ്‌കൂള്‍ സീസണ്‍ ആരംഭിച്ച് സമയത്ത് വ്യാപാര മേഖല സ്തംഭിച്ചതോടെ കുട്ടികളെ സ്‌കൂളുകളില്‍ അയക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍.
മാത്രവുമല്ല തോട്ടം മേഖലകളില്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ നടുവിലാണ്. തൊഴിലാളികള്‍ക്കടക്കം സര്‍ക്കാര്‍ സഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."