മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ ഏഴിന് യു.ഡി.എഫ് ജനപ്രതിനിധികളുടെ സമരം
മലപ്പുറം: അടച്ചുപൂട്ടിയ മദ്യശാലകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തടസംനില്ക്കുന്നുവെന്ന കാരണം പറഞ്ഞ് ഈ വിഷയത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്കുള്ള അധികാരം എടുത്ത് കളയാന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരേ ഏഴിന് ജില്ലയിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം നടത്തും. സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായത്. ഏഴിന് രാവിലെ പത്തിന് മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് കൂട്ടധര്‍ണ നടത്തന്നത്. സാമൂഹ്യ നന്മ ലക്ഷ്യംവച്ച് കൊണ്ടുള്ള സുപ്രിംകോടതി വിധിയെ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ കുറുക്കുവഴികള്‍ തേടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യു.ഡി.എഫ് ജില്ലാ ചെയര്മാന് വി.വി പ്രകാശും, കണ്‍വീനര്‍ അഡ്വ. കെ.എന്‍.എ ഖാദറും പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."