ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു
കഠിനംകുളം: കാര്യവട്ടം ക്യാംപസിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. കോണ്‍ട്രാക്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഠിപ്പിക്കുകയും ഡിപ്പാര്‍ട്ട്മെന്റില്‍ വരാതെ ഒപ്പിട്ട് ശമ്പളം വാങ്ങുന്നത് പല തവണ പ്രധാന അധ്യാപികയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ട്രൈബല്‍ ക്യാംപുകളുടെ പേരില്‍ അനധികൃത പണപ്പിരിവു നടത്തുകയും പിന്നീട് ക്യാംപിന്റെ ചുമതലയുള്ള അധ്യാപിക ക്യാംപില്‍ നിന്ന് മുന്നറിയിപ്പ് കൂടാതെ വിട്ടു നിന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
വിദ്യാര്‍ഥികളെ ഡിപ്പാര്‍ട്ട്മെന്റിന്റെ പുറത്തുള്ള സ്വകാര്യ എന്‍.ജി.ഒ പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. സര്‍വകലാശാല കാംപസിലെ പല ഡിപ്പാര്‍ട്മെന്റിലും മതിയായ യോഗ്യത ഇല്ലാത്ത കോണ്ട്രാക്റ്റ് അധ്യാപകരാണ് പഠിപ്പിക്കുന്നത്.
പി.ജി പഠനകാലയവില് തന്നെ യു.ജി.സി നെറ്റ് നേടുന്ന വിദ്യാര്‍ഥികളെ വെറും പി.ജി യോഗ്യത ഉള്ള അധ്യാപകരാണ് പല ഡിപ്പാര്‍ട്ട്മെന്റിലും പഠിപ്പിക്കുന്നത്. യൂനിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യാപകര്‍ക്ക് എതിരേ അച്ചടക്ക നടപടി എടുക്കാം എന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."