ജില്ലയിലെ ഏക ചെമ്മീന്‍ ഹാച്ചറിയില്‍ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവ്
പൊന്നാനി: ജില്ലയിലെ ഏക ചെമ്മീന്‍ ഹാച്ചറിയായ പൊന്നാനിയിലെ ചെമ്മീന്‍ ഹാച്ചറിയിലെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവ് .ഭൗതിക സാഹചര്യങ്ങള്‍ ആവശ്യത്തിന് ഇല്ലാതിരുന്നിട്ടും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ഹാച്ചറിയില്‍ ഇത്തവണയും ഉല്‍പ്പാദനക്ഷമതയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ചെമ്മീന്‍ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ശരാശരി ഏഴു മില്യണ്‍ ഉല്‍പാദനം നടക്കുന്ന ഈ ഹാച്ചറിയില്‍ ഈ സീസണില്‍ പത്ത് മില്യണിലധികം ഉല്‍പാദനമാണ് നടന്നത്. 1995ല്‍ ഹാച്ചറി തുടങ്ങിയതു മുതല്‍ ഇത്രയും ഉയര്‍ന്ന നിരക്കില്‍ ചെമ്മീന്‍ ഉല്‍പാദനവും വിപണനവും ഇവിടെ നടന്നിട്ടില്ല .ജൂലൈയില്‍ ആരംഭിക്കുന്ന ഉല്‍പാദനം മാര്‍ച്ച് വരെയാണ് നീണ്ടു നില്‍ക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയുടെ ലഭ്യത കുറഞ്ഞതിനാല്‍ കടല്‍ ജലത്തില്‍ ഉപ്പിന്റെ അംശം കൂടുകയും ചെയ്തു. ഇതാണ് ഉല്‍പാദനം വര്‍ധിക്കാനിടയാക്കിയത്. 30 പി.പി.ടി ഉപ്പിന്റെ കാഠിന്യം ലഭിച്ചാല്‍ മാത്രമെ ചെമ്മീന്‍ പൂര്‍ണ വളര്‍ച്ചയെത്തു.
ചെന്നൈയില്‍ നിന്ന് കൊണ്ടുവരുന്ന മുട്ട വിരിയിച്ച് നൗപ്ലി രൂപത്തിലെത്തിയ ശേഷമാണ് വില്‍പന നടത്തുന്നത്. പത്ത് ദിവസത്തോളം ഹാച്ചറിയിലെ ടാങ്കുകളില്‍ വളര്‍ത്തിയ ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് വില്‍പന നടത്തുക.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്എന്നി ജില്ലകളിലെ ചെമ്മീന്‍ കെട്ടുകളിലേക്കാണ് ഇവിടെ നിന്ന് പ്രധാനമായും ചെമ്മീന്‍ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നത്. മല്‍സ്യഫെഡിന് കീഴിലാണ് ഈ ഹാച്ചറി പ്രവര്‍ത്തിക്കുന്നത്. നിരവധി പരാധീനതകള്‍ക്കിടയിലാണ് വന്‍ നേട്ടം ഹാച്ചറി നേടിയത്. ടാങ്കുകളുടെ അപര്യാപ്തതയാണ് ഇതില്‍ പ്രധാനം. 40 ടാങ്കുകളായി പ്രവര്‍ത്തനം തുടങ്ങിയ ഹാച്ചറിയിലെ 20 ടാങ്കുകള്‍ തൃശൂര്‍ കൈപ്പമംഗലത്തെ ഹാച്ചറിയിലേക്ക് കൊണ്ടുപോയതിനാല്‍ ഉല്‍പാദനക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടക്കുന്ന ഹാച്ചറികളിലൊന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."