HOME
DETAILS

നെറ്റിയില്‍ പുനര്‍നിര്‍മിച്ച മൂക്ക് യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്ത് അപൂര്‍വ ശസ്ത്രക്രിയ

  
backup
July 05 2016 | 04:07 AM

%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d


ഇന്‍ഡോര്‍: നഷ്ടമായ മൂക്ക് നെറ്റിയില്‍ പുനര്‍നിര്‍മിച്ച ശേഷം യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്ത് അപൂര്‍വ പ്ലാസ്റ്റിക് സര്‍ജറി. മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ സ്വദേശിയായ അരുണ്‍പട്ടേല്‍ എന്ന പന്ത്രണ്ടുകാരനാണ് ഡോക്ടര്‍മാര്‍ പുതിയ മൂക്ക് നല്‍കിയത്.
ഒരു മാസം പ്രായമുള്ളപ്പോള്‍ എടുത്ത കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലമാണ് അരുണിന്റെ മൂക്ക് ഇല്ലാതാക്കിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അശ്വിനിദാസ് പറഞ്ഞു. നാലുഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഒരു വര്‍ഷംകൊണ്ടാണ് പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂക്ക് പൂര്‍ണമായും അപ്രത്യക്ഷമായിരുന്നതിനാല്‍ റൈനോപ്ലാസ്റ്റി കൊണ്ട് അതു പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണു പ്രത്യേക ശസ്ത്രക്രിയയിലൂടെ ഇതു സാധ്യമാക്കിയത്. പ്രീ ഫാബ്രിക്കേറ്റഡ് ഫോര്‍ഹെഡ് ഫ്‌ളാപ് റൈനോപ്ലാസ്റ്റി എന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇതു നടത്തിയത്.
ആദ്യഘട്ടത്തില്‍ ഔരു പ്രത്യേക സിലികോണ്‍ടിഷ്യൂ എക്‌സ്പാന്‍ഡര്‍ നെറ്റിയില്‍ പിടിപ്പിച്ചു. ഒരു രാസപദാര്‍ഥമുപയോഗിച്ച് അതു വളര്‍ത്തി. രണ്ടാംഘട്ടത്തില്‍ നെഞ്ചിനു താഴെ നിന്നു കാര്‍ട്ടിലേജുകള്‍ എടുത്ത് മൂക്ക് ഉണ്ടാക്കി നെറ്റിമേല്‍ മൂന്നു മാസം വച്ചു. രക്തചംക്രമണം സാധ്യമാക്കാനായിരുന്നു ഇത്. ഇതിന്റെ കോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ മൂന്നാം ഘട്ടമായി ഇതെടുത്ത് യഥാസ്ഥാനത്ത് വയ്ക്കുകയായിരുന്നു. എല്ലാ ഞരമ്പുകളും തുന്നിച്ചേര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ മൂക്ക് സാധാരണമായി പ്രവര്‍ത്തിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.നാലാം ഘട്ടത്തില്‍ നേരത്തെ മൂക്ക് പിടിപ്പിച്ചിരുന്ന നെറ്റിത്തടം സാധാരണ നിലയിലാക്കുകയായിരുന്നു ചെയതത്. മൂക്കിന് ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അതു പരിഹരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago