HOME
DETAILS

ഇഫ്താറുകള്‍ മാനവ സൗഹൃദത്തിന്റെയും മതേതരത്വത്തിന്റെയും സംഗമവേദി: തൊടിയൂര്‍

  
backup
June 12 2018 | 05:06 AM

%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%a4%e0%b5%8d

 


കരുനാഗപ്പള്ളി: ഇഫ്താറുകള്‍ മാനവസമൂഹത്തിന്റെയും മതേതരത്വത്തിന്റെയും സംഗമവേദികളാണെന്നും എല്ലാമതങ്ങളും സ്‌നേഹവും സൗഹൃദവും പങ്കിട്ട് ജീവിക്കാനാണ് സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു.
കനിവ് ചാരിറ്റബിള്‍ ട്രസ്റ്റും ട്രാവന്‍കൂര്‍ ജൂവലേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹുസ്വരതയും സംസ്‌ക്കാരവും കാത്തുസൂക്ഷിച്ചവരാണ് മുന്‍കാലങ്ങളില്‍ രാജ്യത്തെ നയിച്ചിട്ടുള്ളത്. മാനവ സൗഹൃദത്തിന്റെ പ്രഭ സമൂഹത്തില്‍ നിലനിര്‍ത്തിയവരാണ് അവര്‍. ഇന്ന് രാജ്യത്തെ നയിക്കുന്നവരുടെ നിലപാടുകള്‍ ഭാരതത്തിലെ മതേതര വിശ്വാസികളുടെ മനസ്സില്‍ ആശങ്ക പരത്തുവാന്‍ ഇടയാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്. മദനന്‍പിള്ള അധ്യക്ഷനായി. കെ.പി മുഹമ്മദ് ആമുഖപ്രസംഗം നടത്തി. ടൗണ്‍ മസ്ജിദ് ഇമാം ഹാഫിസ് ഷാഹിദ് മൗലവി പ്രാര്‍ഥന നിര്‍വഹിച്ചു.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, എന്‍. വിജയന്‍പിള്ള എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, തഹസീല്‍ദാര്‍ സാജിദാബീഗം, മുന്‍ പൊലിസ് സൂപ്രണ്ട് എം. മൈതീന്‍കുഞ്ഞ്, വരദരാജന്‍, സി.ആര്‍ മഹേഷ്, സൂസന്‍കോടി, മുനമ്പത്ത് ഷിഹാബ്, എം. അന്‍സാര്‍, കമറുദ്ദീന്‍ മുസ്‌ലിയാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ര്‍ രാജേഷ്, വാഴയത്ത് ഇസ്മയില്‍, എച്ച്. സലീം, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ജിജേഷ് വി. പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, നിജാംബഷി, പ്രസാദ് സംസാരിച്ചു. സമ്മേളനാനന്തരം ഇഫ്താര്‍ വിരുന്നും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago