കനത്ത മഴക്കിടയിലും നിറയാന്‍ മടിച്ച് വാഴാനി ഡാം
വടക്കാഞ്ചേരി : കനത്ത് പെയ്യുന്ന കാലവര്‍ഷത്തില്‍ ഇത്തവണ വാഴാനി ഡാം ജലാശയം നിറഞ്ഞു കവിയുമെന്ന പ്രതീക്ഷ ശക്തമാകുന്നു.
മഴയുടെ അളവ് ഗണ്യമായി ഉയര്‍ന്നിട്ടും നിറയാന്‍ മടിച്ചു നില്‍ക്കുകയാണ് ഇത്തവണ ഡാം. മച്ചാട് വനത്തില്‍ പെയ്യുന്ന മഴയാണു ഡാമിന്റെ ജല കരുത്ത്. വനത്തിനുള്ളിലെ നീര്‍ച്ചാലുകള്‍ വെട്ടി തെളിയിച്ചു ഡാമിലേക്കു തിരിച്ചു വിടുന്ന പ്രവര്‍ത്തികള്‍ ഇത്തവണ നടന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഈ ജോലി നടക്കുന്നതോടെ അതിവേഗം ഡാം നിറയാനാണു സാധ്യത.
വനത്തിനുള്ളില്‍ ഉറവകള്‍ രൂപപ്പെട്ടതും സന്തോഷകരമായ വാര്‍ത്തയാവുകയാണ്. കഴിഞ്ഞ വേനലില്‍ മേഖലയിലെ ആറോളം പഞ്ചായത്തുകള്‍ക്കു സമൃദ്ധമായി കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇത്തവണ ഇറിഗേഷന്‍ വകുപ്പ്. ആറു ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് കുടിവെള്ളത്തിനായി തുറന്നു വിട്ടത്.
16.48 ദശലക്ഷം ക്യുബിക് മീറ്റര്‍ ജല സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോഴത്തെ ജലത്തിന്റെ അളവ് നാല് ദശലക്ഷം ക്യുബിക് മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്തു 0. 42 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മാത്രമാണു ഡാമില്‍ ഉണ്ടായിരുന്നത്.
അതു കൊണ്ടു തന്നെ ഇത്തവണ ഡാം നിറഞ്ഞു കവിയുമെന്നും ഉത്സവാന്തരീക്ഷത്തില്‍ ഷട്ടറുകള്‍ തുറക്കുന്ന മനോഹര കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയും വിനോദ സഞ്ചാരികളില്‍ നിറയുകയാണ്.
അതിനിടെ പൂമല ഡാം നിറഞ്ഞു പരമാവധി സംഭരണ ശേഷിയിലേക്കു നീങ്ങുകയാണ്. വരും ദിവസങ്ങളിലും മഴ ഇതേപോലെ തുടര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."