ആര്‍എസ്എസിനെതിരേ പൊരുതാന്‍ സേവാ ദളിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍
ന്യൂഡല്‍ഹി: ആര്‍എസ്എസിനും ബിജെപിക്കും എതിരേ പോരാടാന്‍ പാര്‍ട്ടി പോഷക സംഘടനയായ സേവാ ദളിനെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയാറെടുക്കുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് അംഗങ്ങളുണ്ടെങ്കിലും തത്വത്തില്‍ ഗാന്ധിജയന്തി പോലുള്ള ദിവസങ്ങളില്‍ മാത്രമേ സംഘടന രംഗത്തിറങ്ങുന്നൊള്ളു.
സംഘടനയ്ക്ക് എല്ലാ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കി ആര്‍എസ്എസിനെതിരേ അണിനിരത്തുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം.
ഡല്‍ഹിയില്‍ ഇന്നലെ നടന്ന മുതിര്‍ന്ന സേവാ ദള്‍ പ്രതിനിധികളുടെ യോഗത്തില്‍ ശക്തമായി മുന്നോട്ടുപോകാനുള്ള അനുവാദം രാഹുല്‍ നല്‍കി.
ആര്‍എസ്എസ് വളര്‍ന്നു വരുന്നതിലുള്ള അപകടത്തില്‍ രാഹുല്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ജാതി,മത,വര്‍ഗ ഭേതമന്യേ രാജ്യത്തെ ഒന്നായിക്കാണാന്‍ ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്ന സംഘടനയായി സേവാ ദളിനെ വളര്‍ത്താന്‍ എല്ലാ സഹായവും രാഹുല്‍ വാഗ്ദാനം ചെയ്തു.
തങ്ങളുടേതല്ലാത്ത എല്ലാ ശബ്ദങ്ങളും ആര്‍എസ്എസ് അടിച്ചമര്‍ത്തുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. യഥാര്‍ഥ രാജ്യസ്‌നേഹവും ദേശീയതയും വളര്‍ത്തിയെടുക്കുവാന്‍ സേവാ ദളിനെ ശക്തിപ്പെടുത്തണം- രാഹുല്‍ പറഞ്ഞു.
1924ലാണ് സേവാ ദള്‍ ആരഭിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടാന്‍ പിറവിയെടുത്ത സംഘടനയുടെ ആദ്യ പ്രസിഡന്‍്‌റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."