ഗ്യാസ് അടുപ്പുകള്‍ വിതരണം ചെയ്തു
നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനിലെ നിലമ്പൂര്‍ റെയ്ഞ്ചിലെ വാണിയമ്പുഴ സ്റ്റേഷന് പരിധിയിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ ആദിവാസി കോളനിയിലെ 56 ആദിവാസി കുടുംബങ്ങള്‍ക്ക് ഹരിതഭാരത ദൗത്യത്തില്‍ ഉള്‍പ്പെടുത്തി പാചക വാതക സിലിണ്ടറുകളും അടുപ്പുകളും വിതരണം ചെയ്തു.
സി.സി.എഫ് എല്‍ ചന്ദ്രശേഖര്‍ ഇരുട്ടുകുത്തി കോളനിയിലെ നിഷ കുട്ടന് സിലിണ്ടറും അടുപ്പും അനുബന്ധരേഖകളും നല്കി ഉദ്ഘാടനം ചെയ്തു.
പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന് പിള്ള അധ്യക്ഷനായി. നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര് ആടലരശന്, എ.സി.എഫ് രഞ്ജിത് കുമാര്‍, നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ ടി സനില്‍കുമാര്‍, പഞ്ചായത്തംഗം രവീന്ദ്രന്, വാണിയമ്പുഴ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ സുനില്‍ എന്നിവര്‍ സംസാരിച്ചു. പാചകവാതകത്തെക്കുറിച്ചുള്ള ക്ലാസും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."