യു.ഡി.എഫിന്റെ കരുത്തിലാണ് മതേതരത്വത്തിന്റെ വിജയം: ഉമ്മന്‍ചാണ്ടി
മഞ്ചേരി: മലപ്പുറം മണ്ഡലം ഉപതെരെഞ്ഞെടുപ്പോടെ യു.ഡി.എഫ് കൂടുതല്‍ ശക്തിയാര്‍ജിക്കാനിരിക്കുകയാണന്നും മതേതരത്വത്തിന്റെ നിലനില്‍പ്പിനു യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കേണ്ടതുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മഞ്ചേരി നിയോജക മണ്ഡലം പര്യടനത്തിനു തുടക്കം കുറിച്ച് എടപ്പറ്റ പഞ്ചായത്തിലെ ആഞ്ഞിലങ്ങാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ യു.ഡിഎഫിനു അനുകൂലമായ അന്തരീക്ഷമാണുള്ളത്. ഫാസിസത്തിന്റെ അന്ത്യവും കുഞ്ഞാലികുട്ടിയുടെ വിജയവുമാണ് ജനങ്ങള്‍ കൊതിക്കുന്നത്. സംസ്ഥാന ഭരണവും കേന്ദ്രഭരണവും മടുത്ത ജനത തീര്‍ത്തും നിരാശരാണ്.
മതേതര ശക്തിയായ ഐക്യജനാധിപധ്യ മുന്നണി ശക്തിയാര്‍ജിക്കേണ്ട സമയമാണിത്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേട്ടയാടുന്ന സ്ഥിതിവിശേഷം ഇനിയുണ്ടായിക്കൂടെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ ഇടതു-ബി.ജെ.പി സഖ്യങ്ങള്‍ ഭയപ്പാടോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.പി വിജയകുമാര്‍ അധ്യക്ഷനായി. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, വിന്‍സന്റ് എം.എല്‍.എ, കെ മുഹമ്മദ്കുഞ്ഞി, വി സുധാകരന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, കബീര്‍മാസ്റ്റര്‍, ജോര്‍ജ് മാസ്റ്റര്‍ സംസാരിച്ചു.
തുടര്‍ന്ന് കീഴാറ്റൂര്‍, ഒറവമ്പുറം, പാണ്ടിക്കാട് പഞ്ചായത്തിലെ പൂക്കൂത്ത്, കാളമ്പാറ, തമ്പാനങ്ങാടി, തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍, കാരക്കുന്ന്(നീലങ്കോട്), മഞ്ചേരി നഗരസഭയിലെ അരുകിഴായ, കോളജ്കുന്ന്, പയ്യനാട് ചോലക്കല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മഞ്ചേരി പുല്ലൂരില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."