എണ്ണ സംഭരണ ശാല: പയ്യന്നൂരില്‍ പ്രതിഷേധം
പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ എണ്ണ സംഭരണശാല സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. എണ്ണക്കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ഇതു തടയുമെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ചെയര്‍മാനും പരിസ്ഥിത പ്രവര്‍ത്തകനുമായ ടി.പി പത്മനാഭന്‍ പറഞ്ഞു. എന്‍.പി ഭാസ്‌ക്കരന്‍, കെ. ജയരാജ്, സി.കെ രമേശന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, സുരേഷ് കീഴാറ്റൂര്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, വിനോദ് പയ്യട, എന്‍.കെ ഭാസ്‌ക്കരന്‍, അപ്പുക്കുട്ടന്‍ കാരയില്‍ സംസാരിച്ചു. ജൂലൈ ഒന്നിന് ജനകീയ കണ്‍വന്‍ഷന്‍ നടക്കും. പദ്ധതിബാധിത പ്രദേശമായ കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലെ 15 പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്ന സമരസമിതിക്ക് രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."