സ്ത്രീ സുരക്ഷ ഏറെ അപകടത്തില്‍: ആര്യാടന്
മങ്കട: കേരളത്തില്‍ സ്ത്രീ സുരക്ഷ ഏറെ അപകടത്തിലാണെന്നു മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. സ്ത്രീ സുരക്ഷ ഇത്രയേറെ അപകടത്തിലായ കാലം മുമ്പെങ്ങുമുണ്ടായിട്ടില്ലെന്നും സ്ത്രീ സുരക്ഷയുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുമാസത്തെ ഭരണത്തിനിടയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്ദിനം പ്രതി വര്‍ധിച്ചതായും ആര്യാടന് മുഹമ്മദ് പറഞ്ഞു. യു.ഡി.എഫ് കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സുമാലിനി അധ്യക്ഷയായി. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ടി.എ അഹമ്മദ് കബീര്‍, കെ.എസ് ശബരീനാഥ്, സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, സുഹ് റ മമ്പാട്, രാജ് മോഹന്‍ ഉണ്ണിത്താന്, അഡ്വ. ബീന, അഡ്വ. എം റഹ്മത്തുല്ല, പി സഫീന, എം റസ്ന, എന്‍.കെ അഹമ്മദ് അശ് റഫ്, കെ വാസുദേവന്‍, പാലൊളി മുഹമ്മദാലി, എന്‍.കെ ഹുസൈന്, വി മന്‍സൂര്‍, എം.ടി സലീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."