HOME
DETAILS

അറക്കല്‍ പാണ്ടികശാല: പുരാവസ്തു വകുപ്പ് സംഘം സന്ദര്‍ശിച്ചു

  
backup
June 12 2018 | 06:06 AM

%e0%b4%85%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%81%e0%b4%b0

 


കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കലിലെ സംരക്ഷിത സ്മാരകമായ അറക്കല്‍ കെട്ടിന്റെ ഒരുഭാഗം കനത്ത മഴയില്‍ തകര്‍ന്നുവീണ സംഭവത്തില്‍ നടപടിയുമായി പുരാവസ്തു വകുപ്പ്. പുരാവസ്തു വകുപ്പ് സംഘം അറക്കല്‍ പാണ്ടികശാല സന്ദര്‍ശിച്ചു. നിലവില്‍ അറക്കല്‍ കൊട്ടാരവും മറ്റ് വസ്തുക്കളും അറക്കല്‍ രാജവംശത്തിന്റെ കൈവശമാണുള്ളത്. സംരക്ഷണ ചുമതല മാത്രമാണ് പുരാവസ്തു വകുപ്പിന്. തകര്‍ന്നുവീണ അറക്കല്‍ കെട്ടിടത്തിന്റെ ബാക്കിഭാഗവും പൊളിച്ചുനീക്കണമെന്ന് കാണിച്ച് കണ്ണൂര്‍ തഹസില്‍ദാര്‍ അറക്കല്‍ രാജവംശത്തിന് നോട്ടിസ് നല്‍കി. അപകട ഭീഷണി ഉയര്‍ത്തുന്ന പാണ്ടികശാലയുടെ ബാക്കി ഭാഗം വീണ്ടും പൊളിഞ്ഞ് വീണാല്‍ ഉണ്ടാകുന്ന നഷ്ടത്തിന്‍ പൂര്‍ണ ഉത്തരവാദി ഉടമകളാണെന്ന് കാണിച്ചാണ് നോട്ടിസ്. കണ്ണൂര്‍ സിറ്റിയില്‍ മാപ്പിള ബേ ഹാര്‍ബറിനോടു ചേര്‍ന്നുള്ള അറക്കല്‍ കെട്ടിലെ പാണ്ടികശാലയാണ് കഴിഞ്ഞദിവസം കനത്തമഴയില്‍ റോഡിലേക്ക് ഇടിഞ്ഞുവീണത്. 400 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. പൈതൃക നിരയില്‍പെടുന്ന കെട്ടിടമായിട്ടും കാര്യമായ നവീകരണങ്ങളോ സംരക്ഷണ പ്രവര്‍ത്തനങ്ങളോ നടത്താതിരുന്നതാണ് തകര്‍ച്ചയ്ക്കു കാരണം. അറക്കല്‍ കെട്ടിന്റെ ഭാഗമായ മ്യൂസിയം നേരത്തെ സര്‍ക്കാര്‍ സംരക്ഷിച്ച് നവീകരിച്ചിരുന്നു. പാണ്ടികശാല ഉള്‍പ്പെടെയുള്ള മറ്റു കെട്ടിടങ്ങളെ സര്‍ക്കാര്‍ വേണ്ടരീതിയില്‍ സംരക്ഷിക്കാത്തതാണ് തകര്‍ച്ചയ്ക്കു കാരണമായി നാട്ടുകാര്‍ പറയുന്നത്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സെക്രട്ടറി കെ.പി ദിലീപ്. മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, പുരാവസ്തു വകുപ്പ് എന്‍ജിനിയര്‍ മുകേഷ് എന്നിവരാണ് തകര്‍ന്നുവീണ പാണ്ടികശാല സന്ദര്‍ശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a minute ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  29 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago