എണ്ണിപ്പറയാന്‍ കുടിവെള്ള പദ്ധതികള്‍ ധാരാളം; കുടിനീരില്ലാതെ ഊര്‍ങ്ങാട്ടിരി അപാകതകള്‍മൂലം പല കുടിവെള്ള പദ്ധതികളും എങ്ങുമെത്തിയില്ല
അരീക്കോട്: എണ്ണി പറയാന്‍ കുടിവെള്ള പദ്ധതികള്‍ ഏറെയുണ്ടെണ്ടങ്കിലും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടേണ്ടണ്ട അവസ്ഥയിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ജനങ്ങള്‍. പദ്ധതി നിര്‍വഹണത്തിലെ അപാകതകളാണ് ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിര്‍മിച്ച പല കുടിവെള്ള പദ്ധതികളും എങ്ങുമെത്താതിരിക്കാന്‍ കാരണം. പുഴകളാല്‍ ചുറ്റപ്പെട്ട പ്രദേശമായ ഊര്‍ങ്ങാട്ടിരിയില്‍ ഇന്ന് കുടിവെള്ള പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. ചാലിയാറും ചെറുപുഴയും ചെറുപുഴയുടെ അനുബന്ധ തോടുകളാലും സമൃദ്ധമാക്കപ്പെട്ട പ്രദേശം വേനലാവുന്നതോടെ ജലക്ഷാമം നേരിടുകയാണ്. ക്വാറി മാഫിയകള്‍ക്ക് വേണ്ടണ്ടി മലതുരന്നും എം സാന്‍ഡ് യൂനിറ്റുകള്‍ ജലമൂറ്റിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കി കൊണ്ടണ്ടിരിക്കെയാണ്. അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച എം സാന്‍ഡ് യൂനിറ്റുകള്‍ പാറപ്പൊടി ശുദ്ധീകരിക്കാന്‍ പ്രതിദിനം ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം വറ്റി തുടങ്ങി
തോട്ടുമുക്കം, ഓടക്കയം, വെറ്റിലപ്പാറ, വടക്കുംമുറി, ഈസ്റ്റ് വടക്കുംമുറി, കല്ലരിട്ടക്കല്‍, മൈത്രയുടെ ചില പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളില്‍ കനത്ത കുടിവെള്ള ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ടണ്ട്.
വാഴക്കാട് ഊര്‍ക്കടവിലെ ഷട്ടര്‍ താഴ്ത്തിയതുകൊണ്ടണ്ട് ചാലിയാറില്‍ ജലനിരപ്പ് നിലനില്‍ക്കുകയാണങ്കിലും സമീപ പ്രദേശങ്ങളിലടക്കം കിണറുകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി പല കിണറുകളും വറ്റി തുടങ്ങിയതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടണ്ട്. പുഴയോര പ്രദേശമായതുകൊണ്ടണ്ട് റിവര്‍ മാനേജ്‌മെന്റ് ഫ@ണ്ട് യഥേഷ്ടം ചെലവാക്കാമെങ്കിലും പലതും പൂര്‍ത്തികരിക്കാതെ കിടക്കുകയാണ്. വെറ്റിലപ്പാറ ഡ്രിങ്കിങ് വാട്ടര്‍ പ്രൊജകട് 2008ല്‍ ആരംഭിച്ചിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിട്ടു കൊണ്ടണ്ടിരിക്കുന്ന ഈ പദ്ധതിയുടെ അടുത്തായി ഒരേ സമയത്ത് നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. പനംപിലാവ്, തേക്കിന്‍കാട്, കുന്താണിക്കാട്, എടപ്പൊട്ടിപൊയില്‍, കൂരംങ്കല്ല്, കൈതക്കല്‍ എന്നീ പദ്ധതിക്കള്‍ക്ക് പുറമെ കോനൂര്‍കണ്ടി പണിയന്‍ മലയിലെ കുടിവെള്ളപ്പദ്ധതികള്‍ക്ക് വരെ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും എടക്കാട്ട് പറമ്പ് വെറ്റിലപ്പാറയിലെ സാധാരണ ജനങ്ങളുടെയും ഓടക്കയത്തെ ആദിവാസി മേഖലകളിലെയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ അപാകതയാണ് പദ്ധതികള്‍ യാഥാര്‍ഥ്യമാകാതിരിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു.
വടക്കുംമുറി, ഈസ്റ്റ് വടക്കുംമുറി, മൈത്ര, കു@ണ്ടുവഴി പ്രദേശത്തെയടക്കം പട്ടികജാതി കോളനികളില്‍ എസ് സി ഫണ്ടണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പല കുടിവെള്ള പദ്ധതികളും ഫണ്ടണ്ട് ചില വഴിക്കാനുള്ള ചടങ്ങ് മാത്രമായി മാറുകയാണ്. എടക്കാട്ട് പറമ്പ് വെറ്റിലപ്പാറ ഭാഗത്ത് അടുത്തിടെ പുഴയോരത്ത് നടന്ന പത്തുലക്ഷം രൂപ വീതമുള്ള കുളം നിര്‍മാണം വിവാദമായിരിക്കയാണ് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ടണ്ട ഫണ്ടണ്ടുകള്‍ തോന്നിയ പോലെ ചിലവഴിക്കുന്നത്. പദ്ധതികളുടെ പേരില്‍ ഫണ്ടണ്ടുകള്‍ തട്ടിയെടുക്കുന്ന ലോബി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സജീവമാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ടണ്ട്. ഉദ്യോഗസ്ഥ- രാഷ്ട്രിയ - കോണ്‍ട്രാക്ടര്‍ ബന്ധത്തിലൂടെയാണ് ഫണ്ട് ദുര്‍വ്യയം നടത്തുന്നത്.
ഓടക്കയം കുരീരി, ചൂളാട്ടിപ്പാറ മൈലാടി ആദിവാസി കോളനികളില്‍ ജലക്ഷാമം രൂക്ഷമാണ്. ആദിവാസി ഊരുകളില്‍ ഒരാഴ്ചയിലേറെയായി വെള്ളം ലഭിച്ചിട്ടെന്ന് കോളനിക്കാര്‍ പറയുന്നു. ട്രൈബല്‍ ഫണ്ടണ്ടുകള്‍ ചെലലവഴിക്കപ്പെടുമെങ്കിലും അത് ഇടനിലക്കാര്‍ കൈക്കലാക്കുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. ഊര്‍ങ്ങാട്ടിരിയില്‍ ജലനിധി 2015 മുതല്‍ പ്രവര്‍ത്തി തുടങ്ങിയിട്ടും ഇതുവരെ പൂര്‍ത്തിരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള പ്രൊജക്ട് ആണ് ജലനിധിയിലൂടെ ലക്ഷ്യമിടുന്നത്.
പല വാര്‍ഡുകളിലും ഗുണഭോക്തൃവിഹിതം വരെ പിരിച്ചെടുത്തിരുന്നെങ്കിലും പദ്ധതി പൂര്‍ത്തികരിക്കാതെ നീട്ടികൊണ്ടണ്ടു പോവുകയാണ്. പകരം പഞ്ചായത്ത് ഫണ്ടണ്ടുകള്‍ കോണ്‍ട്രാക്ടര്‍, കണ്‍വീനര്‍ വര്‍ക്കുകളിലൂടെ പണം ചിലവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജലനിധി പദ്ധതിയുണ്ടണ്ടായിട്ടും പഞ്ചായത്ത് തനത് ഫണ്ടണ്ട് പ്ലാന്‍ ഫണ്ട് ചില വഴിക്കാനുള്ള നീക്കം ദുരൂഹമായി തുടരുമ്പോഴും ഊര്‍ങ്ങാട്ടിരിക്കാര്‍ക്ക് കുടിവെള്ളം പ്രതീക്ഷ മാത്രമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."