അധികൃതരുടെ മൗനാനുവാദത്തില്‍ മണ്ണിട്ട് നികത്തല്‍ തുടരുന്നു
അരീക്കോട്: അധികൃതരുടെ മൗനാനുവാദത്തിന്റെയും ഒത്താശയുടെയും പിന്‍ബലത്തില്‍ വ്യാപകമായി മണ്ണ് തള്ളിയ തടാകം നശിക്കുന്നു. നൂറുക്കണക്കിന് കുടംബങ്ങള്‍ ആശ്രയിച്ചിരുന്ന ജലസ്രോതസായിരുന്ന കീഴുപറമ്പ് പഞ്ചായത്തിലെ വാലില്ലാപുഴ തടാകമാണ് സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുന്നത്. മലവെള്ള പാച്ചിലില്‍ മണ്ണുകള്‍ നീങ്ങി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട ഇവിടെ പില്‍കാലത്ത് തടാകമാവുകയായിരുന്നു. 1.32 ഏക്കര്‍ ഭൂമിയുണ്ടണ്ടായിരുന്ന ഇവിടെയിപ്പോള്‍ അവശേഷിക്കുന്നത് ഒന്‍പത് സെന്റ് മാത്രം. ശേഷിക്കുന്ന ഭൂമികളെല്ലാം സ്വകാര്യ വ്യക്തികള്‍ കൈയടിക്കിയിരിക്കുകയാണ്. 1991 വരെ ഇവിടെ തടാകമായി നിലനിന്നിരുന്നു.
റവന്യൂ വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെയാണ് സ്വകാര്യവ്യക്തികള്‍ സ്ഥലം മണ്ണിട്ട് നിരത്തിയത്. പ്രദേശത്തുകാര്‍ ഈ തടാകത്തില്‍ നിന്നായിരുന്ന കുടിവെള്ളത്തിനും മറ്റു കാര്‍ഷിക ആവശ്യത്തിനും വെള്ളം ഉപയോഗിച്ചിരുന്നത്. റവന്യൂ വകുപ്പില്‍ നിന്നു ഉന്നതരെ വശത്താക്കി രേഖകള്‍ ശരിപ്പെടുത്തിയാണ് ഇവിടെ മണ്ണിട്ട് നികത്തിയത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രക്ഷോഭം നടത്തിയെങ്കിലും ഉന്നതരുടെ പിന്‍ബലത്തോടെ ഭൂമി സ്വന്തമാക്കുകയായിരുന്നു. സെന്റിന് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ഭൂമിയാണ് എടവണ്ണ-കൊയിലാണ്ടണ്ടി സംസ്ഥാന പാതയില്‍ സ്വകാര്യ വ്യക്തികള്‍ കൈവശംവച്ചിരിക്കുന്നത്.
അവശേഷിക്കുന്ന ഭൂമി കൂടികൈവശപെടുത്തുമെന്ന് അറിഞ്ഞ നാട്ടുകാര്‍ വിവിധ വകുപ്പുകളില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒന്‍പത് സെന്റ് നിലവിലുള്ളത്. നഷ്ടമായ ഭൂമി തിരികെപിടിക്കാന്‍ 2005 ല്‍ ഗ്രാമ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടണ്ടില്ല. വില്ലേജ് രേഖകളില്‍ സ്വകാര്യ ഭൂമിയായതോടെ തിരികെ പിടിക്കാനും സാധിക്കുന്നില്ല. കൈവശപെടുത്തിയ ഭൂമിക്ക് ഉന്നതരെ സ്വാധീനിച്ച് പട്ടയവും കൈവശപ്പെടുത്തി. തടാകം മണ്ണിട്ട് നികത്തിയതോടെ ഇവിടെ രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ടണ്ട്. വറ്റാത്ത ഉറവയായിരുന്നു ഇവിടെയുണ്ടണ്ടായിരുന്നത്. വിദഗ്ധ പരിശോധനയില്‍ 120 അടി താഴ്ചയില്‍ ചെളിയുള്ളതിനാല്‍ നിലക്കാത്ത വെള്ളം ഉണ്ടാകുമെന്നാണ് കണ്ടെണ്ടത്തിയത്. അതിനാല്‍ തന്നെ ഇവിടെ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഏറെ താഴ്ത്തണമെന്നും സംഘം നിര്‍ദേശിച്ചിരുന്നു.
വേനല്‍ കടുത്തതോടെ ജലത്തിനായി ജനം പരക്കം പായുംമ്പോഴും അധികൃതരുടെ ഒത്താശയോടെ ജലസ്രോതസുകള്‍ നശിപ്പിക്കുക്കയാണിവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."