പോളിങ് സ്റ്റേഷനുകളുടെ പേരുകളില്‍ മാറ്റം
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന 12 പോളിങ് സ്റ്റേഷനുകളുടെ പേരുകളില്‍ മാറ്റം അനുവദിച്ച് ഉത്തരവായി. പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ മൂന്നും വേങ്ങരയിലെ ഒന്നും വള്ളിക്കുന്നിലെ എട്ടും ബൂത്തുകളുടെ പേരുകളാണ് മാറിയത്.
ബൂത്ത് നമ്പര്‍, സ്ഥലം, കെട്ടിടം എന്നിവയ്ക്കു മാറ്റമില്ല. പേരു മാറ്റമുള്ള ബൂത്തുകള്‍ ഉള്‍ക്കൊള്ളുന്ന അസംബ്ലി നിയോക മണ്ഡലം, പോളിങ് സ്റ്റേഷന്‍ നമ്പര്‍, നിലവിലുള്ള ബൂത്തിന്റെ പേര് (ബ്രാക്കറ്റില്‍ പുതിയ പേര്) എന്ന ക്രമത്തില്‍.
പെരിന്തല്‍മണ്ണ: 21-എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, പച്ചീരി-തെക്ക് ഭാഗം (മിസ്ബാഹുല്‍ ഹുദാ മദ്‌റസ, മണ്ണാര്‍മല), 89-ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, അരക്കുപറമ്പ പടിഞ്ഞാറ് ഭാഗം (ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, പള്ളിക്കുന്ന്), 157-എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍, തിരുനാരായണപുരം (എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, പുലാമന്തോള്‍).
വേങ്ങര: 4-മുഈനുല്‍ ഇസ്‌ലാം സംഘം മദ്‌റസ, പുകയൂര്‍ പൊറ്റോണില്‍ (മുഈനുല്‍ ഇസ്‌ലാം സംഘം മദ്‌റസ, പുകയൂര്‍ കൊറ്റഞ്ചാലില്‍). വള്ളിക്കുന്ന്: 124-കെ.എച്ച് മെമ്മോറിയല്‍ എ.എം.എല്‍.പി.എസ് കൊടക്കാട്, കിഴക്കേ കെട്ടിടം (കെ.എച്ച് മെമ്മോറിയല്‍ എ.എം.എല്‍.പി.എസ് കൊടക്കാട് പടിഞ്ഞാറെ കെട്ടിടം), 130-വെളിമുക്ക് എ.യു.പി.എസ്, വെളിമുക്ക് പ്രധാന കെട്ടിടം വടക്ക് ഭാഗം (വെളിമുക്ക് എ.യു.പി.എസ്, താഴെ ചേളാരി, പ്രധാന കെട്ടിടം വടക്ക് ഭാഗം), 131-വെളിമുക്ക് എ.യു.പി.എസ്, വെളിമുക്ക് കിഴക്കേ കെട്ടിടം (വെളിമുക്ക് എ.യു.പി.എസ് താഴെ ചേളാരി, പ്രധാന കെട്ടിടം, മധ്യഭാഗം), 132-വെളിമുക്ക് എ.യു.പി.എസ്. വടക്ക് പടിഞ്ഞാറ്, താഴെ ചേളാരി (വെളിമുക്ക് എ.യു.പി.എസ് താഴെ ചേളാരി, തെക്കേ കെട്ടിടം കിഴക്ക് ഭാഗം), 133-വെളിമുക്ക് എ.യു.പി.എസ് വെളിമുക്ക്, പ്രധാന കെട്ടിടം മധ്യഭാഗം (വെളിമുക്ക് എ.യു.പി.എസ് താഴെ ചേളാരി, തെക്കേ കെട്ടിടം മധ്യഭാഗം), 134-വെളിമുക്ക് എ.യു.പി.എസ്. വെളിമുക്ക് വടക്കെ കെട്ടിടം (വെളിമുക്ക് എ.യു.പി.എസ്. താഴെ ചേളാരി, തെക്കേ കെട്ടിടം പടിഞ്ഞാറ് ഭാഗം). 151-ഗവ. എം.യു.പി.എസ് പാറക്കടവ്, പ്രധാന കെട്ടിടം (ഗവ. എം.യു.പി.എസ് പാറക്കടവ്, പ്രധാന കെട്ടിടം പടിഞ്ഞാറ് ഭാഗം). 154-ജി.എ.യു.പി.എസ് ആലിന്‍ചുവട് (ഗവ. എം.യു.പി.എസ് പാറക്കടവ്, പ്രധാന കെട്ടിടം വടക്ക് ഭാഗം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."