HOME
DETAILS
MAL
രണ്ടാംഘട്ട കണക്ക് പരിശോധന തുടങ്ങി
backup
April 04 2017 | 21:04 PM
മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച പ്രതിദിന അക്കൗണ്ട് ബുക്കിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി. ചെലവു നിരീക്ഷിക്കുന്നതിനുള്ള എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ പുഷ്കല് ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കലക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ നടക്കുന്ന പരിശോധന ഇന്നു സമാപിക്കും. തെരഞ്ഞെടുപ്പിന് മുന്‍പു മൂന്നു ഘട്ടങ്ങളിലായാണ് സ്ഥാനാര്‍ഥികളുടെ പ്രതിദിന കണക്ക് പരിശോധിക്കുക. ആദ്യഘട്ട പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാംഘട്ട പരിശോധന 10നു നടക്കും.
പരിശോധനയില്‍ എക്സപെന്‍ഡീച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."