ഗെയില്‍ പൈപ്പ് ലൈന്‍ ജില്ലയില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യും
കാസര്‍കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജില്ലയില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യും. ഏഴ് ജില്ലകളിലൂടെ കടന്നുപോവുന്ന ഗെയില്‍ പൈപ്പ് ലൈന്‍ രണ്ടുഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടമായ പാലക്കാട് കുറ്റനാട് മുതല്‍ മംഗളൂരു വരെയുള്ള ഗെയില്‍ പൈപ്പ്് ലൈന്‍ പദ്ധതി ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യുന്നതോടെ പദ്ധതിയുടെ ഗുണം കാസര്‍കോട് ജില്ലയ്ക്കും ലഭിക്കും.
കൊച്ചി-പാലക്കാട് കൂറ്റനാട് വരെയുള്ള കമ്മിഷനിങ് ജൂലൈ ആദ്യവാരത്തില്‍ നടക്കും. കൂറ്റനാട് മുതല്‍ മംഗളൂരു വരെയുള്ള പൈപ് ലൈന്‍ 2018 ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യും.
കൊട്ടിയില്‍നിന്നു കേരളത്തിലെ വിവിധ ജില്ലകളിലൂടെ പൈപ്പ് ലൈന്‍ വഴി ഗ്യാസ് മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും എത്തിക്കുന്നതാണ് പദ്ധതി.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഗെയില്‍) മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനിനു സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലി പ്രതിഷേധവും സംഘര്‍ഷവും ഉയര്‍ന്നിരുന്നു. എന്നാല്‍ നഷ്ട പരിഹാരം നല്‍കി സ്ഥലമേറ്റെടുത്ത് ഗെയില്‍ പൈപ്പപ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
കാസര്‍കോട് ജില്ലയില്‍ തെക്കുനിന്നു നീലേശ്വരം മടിക്കൈ വരെ പൈപ്പിടല്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ദക്ഷിണ കന്നഡയിലും പൈപ്പിടല്‍ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
ജില്ലയിലും ഗെയില്‍ പൈപ്പ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഒക്ടോബറില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."